SignIn
Kerala Kaumudi Online
Friday, 29 March 2024 4.34 PM IST

പിസ ഇതുവരെ എത്തിയില്ലേ! പിതാവിന്റെ ഫോണിൽ നിന്നും ആറുവയസുകാരൻ ഓർഡർ ചെയ്തത് 80,000 രൂപയുടെ ഭക്ഷണം

food-

ഫോണിൽ കളിക്കുന്നതിനിടെ ആറുവയസുകാരൻ ഓൺലൈനായി ഓർഡർ ചെയ്തത് 80,000 രൂപയുടെ ഭക്ഷണം. യുഎസിലെ മിഷിഗണിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,000 ഡോളർ മൂല്യമുള്ള ആഹാര സാധനങ്ങളാണ് കുട്ടി ഓൺലൈനിലൂടെ വാങ്ങിയത്. മകൻ ഫോണിൽ ഗെയിം കളിക്കുകയാണെന്നാണ് പിതാവ് കരുതിയത്.

മാതാവ് ക്രിസ്റ്റീൻ കൂട്ടുകാർക്കൊപ്പം സിനിമ കാണാനായി പോയിരിക്കുകയായിരുന്നു. കുട്ടിയെ പിതാവിനൊപ്പമാക്കിയിട്ടാണ് ഇവർ സിനിമയ്ക്ക് പോയത്. കുട്ടിക്ക് കളിക്കാൻ ഫോൺ കൊടുത്ത പിതാവ് ഡോർബെല്ല് മുഴങ്ങുന്നത് കേട്ട് ഇറങ്ങിയപ്പോഴാണ് ഒരാൾ കാറിൽ നിന്നും വലിയ ബാഗ് കൊണ്ടുവരുന്നത് കണ്ടത്. പല റെസ്‌റ്റോറന്റിൽ നിന്നും ഒരു വിധപ്പെട്ട എല്ലാ സാധനങ്ങളും ഓർഡർ ചെയ്തവയിൽ ഉണ്ടായിരുന്നു.

ഒന്നിന് പുറകേ ഒന്നായി വാഹനങ്ങൾ വീട്ടിലെത്തുകയും ഭക്ഷണ പൊതികൾ നൽകുകയും ചെയ്തു. തുടർന്ന് ഫോൺ പരിശോധിച്ചപ്പോഴാണ് മകന്റെ വികൃതി പിതാവിന് ബോദ്ധ്യമായത്. ഇതിനെ കുറിച്ച് മകനോട് സംസാരിച്ചതിനെ കുറിച്ചും പിതാവ് വെളിപ്പെടുത്തി. എന്നാൽ പിതാവിനോട് മകൻ ആദ്യം ചോദിച്ചത് ഓർഡർ ചെയ്ത പിസ എത്തിയോ എന്നായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD DELIVERY, ONLINE FOOD APP
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.