കക്കട്ടിൽ: കരുണ പോളി ക്ലിനിക്കും കൂട്ട് സൗഹൃദ കൂട്ടായ്മയും സംയുക്തമായി ജീവൻരക്ഷാ പരിശീലനം നൽകി. കരുണ പോളിക്ലിനിക് മാനേജിംഗ് ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.സജിത്ത് ഗോപാൽ ഉദ്ഘാടനം ചെയ്തു. എല്ലുരോഗ വിദഗ്ദൻ ഡോ.അബ്ദുല്ല പരിശീലനം നൽകി. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വട്ടോളി സംസ്കൃതം ഹൈസ്കൂൾ, നരിപ്പറ്റ ആർ.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും കരുണ പോളി ക്ലിനിക്കിലെ ജീവനക്കാരും, കൂട്ട് അംഗങ്ങളും അടക്കം അറുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു. കൂട്ട് പ്രസിഡന്റ് പുരുഷോത്തമൻ മണ്ണാറണ്ടി അദ്ധ്യക്ഷനായി. കൂട്ട് സെക്രട്ടറി എ.പി സുമേഷ്, കെ.റൂസി നാസർ കക്കട്ടിൽ, റിനീഷ്, രാoദാസ് കക്കട്ടിൽ, സി.കെ അബു, മോഹനൻ വട്ടോളി, ബാബുരാജൻ വട്ടോളി നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |