മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏജന്റ് ഏപ്രിൽ 28ന് തിയേറ്ററുകളിലേക്കെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്,കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും.മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനായി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ ആണ് നായിക. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ചിത്രം എ.കെ എന്റർടൈൻമെന്റ്സിന്റെയും സറണ്ടർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. ഹിപ്പ് ഹോപ്പ ് തമിഴ ആണ് സംഗീത സംവിധാനം. കാമറ - രാകുൽ ഹെരിയനും എഡിറ്റിംഗ് -നവീൻ നൂലി. പി.ആർ.ഒ ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |