കത്രീനയുടെ
എല്ലാം തികഞ്ഞ
ഭർത്താവല്ലെന്ന് വിക്കി
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. വിക്കി കൗശൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. ഞാൻ ഒരു തികഞ്ഞ ഭർത്താവാണെന്ന് കരുതുന്നില്ല. എന്നാൽ ഏത് നിമിഷവും ഒരു ഭർത്താവിന്റെ ഏറ്റവും മികച്ച പതിപ്പാകാൻ ഞാൻ ശ്രമിക്കുന്നു. തീർച്ചയായും നാളെ ഞാൻ ഇന്നലെത്തെക്കാൾ മികച്ചവനായിരിക്കും . എനിക്ക് കഴിയുന്നത് ചെയ്യാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നു. രണ്ടു വർഷം മുൻപുവരെ
ഞാൻ അവിവാഹിതനായിരുന്നു. പോയ വർഷങ്ങളേക്കാൾ വളരെയധികം കാര്യങ്ങൾ കഴിഞ്ഞവർഷം പഠിച്ചു. ഒരു വ്യക്തി എന്ന നിലയിൽ കഴിഞ്ഞവർഷം ഞാൻ കുറെകൂടി വളർന്നിട്ടുണ്ട്. അതിന് കാരണം എന്റെ ജീവിത പങ്കാളിയാണ്. മറ്റൊരാൾ വരുമ്പോൾ നിങ്ങളിലേക്ക് കുറച്ചുകൂടി നിറങ്ങൾ കൂടി ചേരുന്നു. അത് അതിശയകരമാണ്. വിക്കി പറയുന്നു. വിക്കിയും കത്രീനയും ഏറെ നാളുകളായി ഡേറ്റിംഗിൽ ആയിരുന്നു . 2021 ഡിസംബർ 9ന് ആയിരുന്നു ഇരുവരുടെയും വിവാഹം. മലയാളത്തിൽ ബൽറാം വെഴ്സസ് താരാദാസ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി കത്രീന അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |