SignIn
Kerala Kaumudi Online
Saturday, 20 April 2024 5.47 AM IST

ചിത്രങ്ങളാൽ കഥ പറഞ്ഞ് ശിവാനി

exhibition

കൊച്ചി: കഥകളും കാര്യങ്ങളുമായി പ്രകൃതിയെ കാൻവാസിലൊരുക്കി കുട്ടിച്ചിത്രക്കാരി. കണ്ണമാലി ചിന്മയ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവാനി ചന്ദ്രബാബുവാണ് കുട്ടിക്കാലം മുതൽ വരച്ച 200ൽ അധികം ചിത്രങ്ങളുടെ പ്രദ‌‌ർശനം നടത്തുന്നത്. സ്കൂൾ ആ‌ർട് ഗാലറിയിൽ ആരംഭിച്ച ചിത്രപ്രദർശനം വലിയ ജനപ്രീതിയും നേടിക്കഴ‌ിഞ്ഞു. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ അക്രിലിക് എന്നീ മീഡിയങ്ങളിൽ ചെയ്ത ചിത്രങ്ങളാണ് പ്രദ‌ർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രളയവും കൊവിഡും തുടങ്ങി പ്രകൃതിയും മനുഷ്യനും തുടങ്ങി 500ൽ അധികം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കൊച്ചി കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.