പാറശാല: ജനങ്ങൾക്കിടയിൽ കാൻസറിനെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലാ കുടുംബശ്രീ മിഷൻ, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ അവയർനസ് ഡേ ബോധവത്കരണ സെമിനാറും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
മഞ്ചവിളാകം ആയുർവേദ ഡിസ്പെൻസറിയിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത്കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. സന്ധ്യ,സി.ഡി.എസ് ചെയർപേഴ്സൺ സുശീല, മഞ്ചവിളാകം പട്ടികജാതി സഹകരണസംഘം പ്രസിഡന്റ് കെ.അംബിക, ഡോ.ആനന്ദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ.രാജു,സി.ഡി.എസ് ലത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |