വിഴിഞ്ഞം: നിരവധി കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം കോവളം പൊലീസ് പിടികൂടി.വധശ്രമം, അടിപിടി, പോക്സോ കേസ്സുകളുർപ്പെടെയുള്ള കേസുകളിലെ പ്രതിയാണ്. വെങ്ങാനൂർ മുട്ടയ്ക്കാട് കൈലി പാറ കോളനിയിൽ വി.പി 11/496-ൽ കിച്ചു എന്ന നിധി (24)നെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഓപ്പറേഷൻ ആഗിന്റെ ഭാമായുള്ള പരിശോധനയിലാണ് പിടിയിലായത്.കോവളം മുട്ടയ്ക്കാട് സ്വദേശിയെ മാരകായുധമുപയോഗിച്ച് സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, കോളിയൂർ സർവ്വീസ് സഹകരണ ബാങ്കിന് സമീപം സ്കൂട്ടർ യാത്രക്കാരനെ സംഘം ചേർന്ന് ആക്രമിച്ച കേസ്, കോളിയൂർ സ്വദേശിയായ യുവതിയെയും മകളെയും അസഭ്യം പറഞ്ഞ കേസ്, കോളിയൂർ സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസ്, പഞ്ചായത്ത് കുളത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന യുവതിയെയും അമ്മയെയും ചുടുകല്ല് ഉപയോഗിച്ച് ആകമിച്ച കേസ്, പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം കോവളം, തിരുവല്ലം സ്റ്റേഷനുകളിലായി നിധിനെതിരെ ഏഴ് കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |