തിരുവനന്തപുരം: ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കെ.എസ്.ആർ.ടി.സിയുടെ യാത്ര ഫ്യൂവൽസ് പദ്ധതിയിൽ തിരുവനന്തപുരത്തെ വികാസ്ഭവൻ ഡിപ്പോയും. ഇവിടെ സജ്ജമാക്കിയ പൊതു പെട്രോൾ, ഡീസൽ പമ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മന്ത്രി ആന്റണി രാജു നിർവഹിക്കും. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകും. ഈ ഭാഗത്ത് മറ്റ് പമ്പുകൾ ഇല്ലാത്തതിനാൽ പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും.
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ആദ്യ പമ്പാണിത്. നേരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 12 പൊതുപമ്പുകൾ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ തുടങ്ങിയിരുന്നു. 2021 സെപ്തംബർ മുതൽ 2022 ഡിസംബർ വരെ പദ്ധതിയിലൂടെ 115 കോടിയോളം രൂപയുടെ വിറ്റുവരവ് ഉണ്ടായതിൽ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചത് 3.43 കോടിയുടെ കമ്മിഷനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |