തിരുവനന്തപുരം: രാജ്യത്തെ ഈ വർഷത്തെ മികച്ച യുവപ്രതിഭകളെ ഉൾപ്പെടുത്തി ഫോർബ്സ് തയ്യാറാക്കിയ ഫോർബ്സ് ഇന്ത്യ 30അണ്ടർ 30 പട്ടികയിൽ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പായ ജെന്റോബോട്ടിക്സിന്റെ സ്ഥാപകരും. 21 മേഖലകളിൽ നേട്ടം കൈവരിച്ച 30പ്രമുഖരാണ് പട്ടികയിലുള്ളത്. സാങ്കേതിക വിദ്യയിലൂടെ രാജ്യത്തെ ശുചിത്വ മേഖലയ്ക്ക് നൽകിയ സംഭാവന കണക്കിലെടുത്താണ് ജെന്റോബോട്ടിക്സ് ഡയറക്ടർമാരായ വിമൽ ഗോവിന്ദ്.എം.കെ, നിഖിൽ.എൻ.പി, റാഷിദ്.കെ, അരുൺ ജോർജ് എന്നിവരെ ഉൾപ്പെടുത്തിയത്. 300 പേരിൽ നിന്നാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഫോർബ്സിന്റെ വിദഗ്ദ്ധ സംഘം അഭിമുഖത്തിലൂടെയും സംവാദത്തിലൂടെയും സമൂഹമാദ്ധ്യമങ്ങളിലെ വോട്ടെടുപ്പിലൂടെയുമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. രാജ്യത്ത് ആയിരക്കണക്കിന് ശുചീകരണ തൊഴിലാളികളുടെ ജീവൻ രക്ഷിച്ച ബാൻഡിക്കൂട്ട് എന്ന മാൻഹോൾ ശുചീകരണ റോബോട്ട് കണ്ടുപിടിച്ചത് ജെന്റോബോട്ടിക്സാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |