തിരുവനന്തപുരം: പി.എസ്.സി ലിസ്റ്റിലുൾപ്പെട്ട മുഴുവൻ കോൺട്രാക്ട് തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക. ഇൻഷ്വറൻസ് പരീരക്ഷ അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി കോൺട്രാക്ട് വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സെക്രട്ടേറിയേറ്റ് ധർണ നടത്തി.എ.ഐ.ടി.യു.സി സംസ്ഥാന കട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.നായിഡു അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.ഗോപകുമാർ,എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്,പട്ടം ശശിധരൻ,ഷാജികുമാർ,രാമചന്ദ്രൻ നായർ,നാഫൽഖാൻ,സുനിൽ മതിലകം,മൈക്കിൾ ബാസ്റ്റ്യൻ, കെ.ആർ.മോഹൻദാസ്,എസ്.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |