SignIn
Kerala Kaumudi Online
Friday, 19 April 2024 6.24 AM IST

മിൽമ ഓഫീസേഴ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി 

rrrrrrrr
മലബാർ മേഖല മിൽമ ഓഫീസേഴ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ സത്യൻ മൊകേരി സംസാരിക്കുന്നു

കോഴിക്കോട്: മലബാർ മേഖല മിൽമ ഓഫീസേഴ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം കോഴിക്കോട് പൊലീസ് ക്ലബിൽ നടന്നു. മിൽമ ചെയർമാൻ കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സത്യൻ മൊകേരി അദ്ധ്യക്ഷത വഹിച്ചു. മിൽമയിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ കെ.എസ്. മണി ആദരിച്ചു. ജനറൽ സെക്രട്ടറി സജീഷ് .എം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജയനാരായണൻ വി.പി. വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഇ.പി.എഫ്.ഒ. പെൻഷൻ സംബന്ധിച്ച സുപ്രീം കോടതി വിധി ഉടൻ നടപ്പാക്കുക, പുതിയ ജീവനക്കാർക്കായി ഉചിതമായ പെൻഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് സരേഷ് കുമാർ പി.എസ്. സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികളായി സത്യൻ മൊകേരി (പ്രസിഡന്റ്), സജീഷ്.എം(വർക്കിംഗ് പ്രസിഡന്റ്), അരുൺ.പി (വൈസ് പ്രസിഡന്റ്) ആർബിൻ എം. ഭാസ്‌കർ (ജനറൽ സെക്രട്ടറി) തോമസ് .പി കുര്യൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.