SignIn
Kerala Kaumudi Online
Thursday, 25 April 2024 12.28 PM IST

ലൈബ്രറി കൗൺസിൽ സംസ്ഥാന നാടകോത്സവം: ലോഗോ പ്രകാശനം

logo-
ലൈബ്രറി കൗൺസിൽ സംസ്ഥാന നാടകോത്സവം ലോഗോ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി പ്രമീള പ്രകാശനം ചെയ്യുന്നു

കൊടക്കാട്: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ കൊടക്കാട് ബാങ്ക് കണ്ണാടിപ്പാറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന അമച്വർ നാടകോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, നാടകപ്രവർത്തകൻ ഗംഗൻ ആയിറ്റിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. പി.പി ചന്ദ്രൻ അദ്ധ്യക്ഷനായി.

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ, ടി. രാജൻ, വികാസ് പലേരി, പി.വി ദിനേശൻ, പി. കുഞ്ഞിക്കണ്ണൻ, സി.വി വിജയരാജൻ എന്നിവർ സംസാരിച്ചു. സചീന്ദ്രൻ കാറഡുക്കയാണ് ലോഗോ രൂപകല്പന ചെയ്തത്. ഫെബ്രുവരി 22, 23, 24 തീയതികളിലാണ് നാടകോത്സവം. നാടകോത്സവം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചേർന്ന ലൈബ്രറി പ്രവർത്തക സംഗമത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി. രാജൻ അദ്ധ്യക്ഷനായി. ഡോ. പി. പ്രഭാകരൻ, പി. രാമചന്ദ്രൻ, പി. വേണുഗോപാലൻ, വി. ചന്ദ്രൻ, ടി.വി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, LOGO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.