കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ യു ഡി എഫ് കർഷക സംഗമം 11ന് രാവിലെ 10ന് തിരുനക്കര മൈതാനിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് അവകാശ പത്രിക സമർപ്പിക്കും. ഉമ്മൻ ചാണ്ടി, എം.എം. ഹസൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, എ.എ. അസീസ്, സി.പി. ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ, അഡ്വ. രാജൻ ബാബു, കെ.സി. ജോസഫ്, ജോയി എബ്രാഹം തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കൺവീനർ ഫിൽസൺ മാത്യൂസ്, സെക്രട്ടറി അസീസ് ബഡായിൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |