കോട്ടയം: ഫിലിം ആൻഡ് ഓഡിയോ വിഷ്വൽ കൾച്ചറൽ സൊസൈറ്റിയുടെ (ഫിൽകോസ്) ആഭിമുഖ്യത്തിൽ അംഗത്വ വിതരണവും ആദരിക്കലും ഒമ്പതിന് രാവിലെ 11ന് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടക്കും. വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. ഫിൽകോസ് പ്രസിഡന്റ് ജോയി തോമസ് അദ്ധ്യക്ഷത വഹിക്കും. സിനിമ താരം അഭിഷേക് രവീന്ദ്രൻ അംഗത്വം ഏറ്റുവാങ്ങും. ഹർഷിത ആർ. പിഷാരടി, സോമു മാത്യു, ജോഷി മാത്യു എന്നിവരെ ആദരിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ. സുരേഷ്കുറുപ്പ്, വി.ബി. ബിനു, ബി. ഗോപകുമാർ, പ്രേം പ്രകാശ്, ചിത്ര കൃഷ്ണൻകുട്ടി, എം.ജി. ശശിധരൻ എന്നിവർ പങ്കെടുക്കും. പി.കെ. ആനന്ദക്കുട്ടൻ സ്വാഗതവും എം.ബി. സുകുമാരൻ നായർ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |