മെഴുവേലി : മെഴുവേലിയിലെ സാമൂഹിക പ്രവർത്തകനായിരുന്ന ഇ.കെ. കുഞ്ഞുരാമനെക്കുറിച്ചുള്ള ഇ.കെ.കുഞ്ഞുരാമൻ വ്യക്തിയും കാലവും എന്ന പുസ്തകം പ്രകാശനം ചെയ്തു. സമ്മേളനം മാദ്ധ്യമ പ്രവർത്തകൻ രവിവർമ്മ തമ്പുരാൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.എം.റോയി അദ്ധ്യക്ഷതവഹിച്ചു. റിട്ട. എ.ഇ.ഒ പി.വി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ, പൂങ്കിഴാമണ്ണിൽ പി.വി.ചാക്കോയ്ക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധരൻ, പ്ളാനിംഗ് ബോർഡ് അംഗം രവി രാമൻ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീദേവി ടോണി, കൊച്ചി ആകാശവാണി ഡയറക്ടർ പി.ആർ.ഷാജി, എസ്.എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി കൺവീനർ കെ.സുരേഷ് കുമാർ, വി.ആർ.റോയി തുടങ്ങിയവർ സംസാരിച്ചു. എഡിറ്റർ അമ്പിളി അന്ന മർക്കോസ് പുസ്തക പരിചയം നടത്തി. എസ്.സുനിൽകുമാർ സ്വാഗതവും ടി.കെ.പ്രശോഭ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |