കോഴിക്കോട്: കേരള ഗവ. നഴ്സസ് അസോസിയേഷന്റെ രണ്ടാമത് സംസ്ഥാനതല നഴ്സസ് കായികമേള ഗവ. മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ് റ്റേഡിയത്തിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി.ടി.നുസൈബ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ സ്വാഗതവും സംസ്ഥാന ട്രഷറർ എൻ.ബി.സുധീഷ് കുമാർ നന്ദിയും പറഞ്ഞു.
48 മത്സരയിനങ്ങളിലായി കേരളത്തിലെ സർക്കാർ ആശുപത്രികളിലെ 300 ലധികം നഴ്സുമാർ പങ്കെടുത്തു. 109 പോയിന്റ് നേടി കോഴിക്കോട് ജില്ല ഒന്നാം സ്ഥാനവും 89 പോയിന്റ് നേടി കണ്ണൂർ ജില്ല രണ്ടാം സ്ഥാനവും 87 പോയിന്റ് നേടി പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റോയ് വി ജോസ് (കണ്ണൂർ ),സ്മിത വി. പി (കോഴിക്കോട്), അനീഷ് പി ( പാലക്കാട് ), ബിന്റു ബിജു (ഇടുക്കി) എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |