മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനിയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന ഏഴംഗ സംഘം എക്സൈസിന്റെ പിടിയിലായി. മുളവൂർ സ്വദേശികളായ മുതിരക്കാലായിൽ വീട്ടിൽ ആസിഫ് അലി, ചിറയത്ത് വീട്ടിൽ ഇബ്രാഹിം ബാദുഷ, കരോട്ടുപറമ്പിൽ വീട്ടിൽ സലിം മുഹമ്മദ് (ഡെക്കോ), പുത്തൻവീട്ടിൽ അൻവർ സാദിഖ്, അറയ്ക്കക്കുടിയിൽ വീട്ടിൽ മുഹമ്മദ് അൽത്താഫ്, മേക്കപ്പടിക്കൽ വീട്ടിൽ മുഹമ്മദ് അസ്ലം, പേഴുംകാട്ടിൽ വീട്ടിൽ അനസ് എന്നിവരാണ്
പൊന്നിരിക്കപ്പറമ്പ് ഭാഗത്തു വച്ച് അറസ്റ്റിലായത്. 0.827 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഡെക്ക് വുഡ് ഇന്ത്യ ട്രേഡിംഗ് കമ്പനി എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇടപാട്. ബംഗളൂരുവിൽ നിന്ന് കുറഞ്ഞവിലയ്ക്ക് വാങ്ങി മൂവാറ്റുപുഴയിലെത്തിച്ച് കൂടിയ വിലയ്ക്ക് വിറ്റുവരികയായിരുിന്നു. പ്രതികളുടെ കൂട്ടാളികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുനിൽ ആന്റോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |