വടകര : മാഹിയിൽ നിന്ന് മദ്യം കടത്തിയ യുവാക്കൾ പിടിയിൽ. കണ്ണൂർ - കോഴിക്കോട് ദേശീയ പാതയിൽ ചോറോട് റയിൽവേ മേൽപ്പാലത്തിന് സമീപം വച്ചാണ് ബൈക്കിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 32 ലിറ്റർ മാഹി വിദേശമദ്യം എക്സെസ് സംഘം കസ്റ്റഡിയിലെടുത്തത്. അയനിക്കാട് ആവിത്താരമ്മൽ വീട്ടിൽ എ.ടി സഞ്ജു, മൂടാടി ചിങ്ങപുരം ദേശത്ത് പതിനൊന്നാം കണ്ടം കുനിയിൽ വീട്ടിൽ പി.ഷനീഷ് എന്നിവരാണ് അറസ്റ്റിലായത്. വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ടി.ജെ രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വിജേഷ്, എം. പി വിനീത്, കെ.സിനീഷ്, . ഇ. എം മുസ്ബിൻ എന്നിവരാണ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |