പാരീസ് : ഫ്രഞ്ച് ലീഗ് വൺ ഫുട്ബാളിൽ ലയണൽ മെസിയുടെ ഗോളിൽ വിജയം കണ്ട് പാരീസ് എസ്.ജി. കഴിഞ്ഞരാത്രി ടൗലോസിനെതിരായ മത്സരത്തിൽ 2-1നായിരുന്നു പാരീസിന്റെ വിജയം. പാരീസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 20-ാം മിനിട്ടിൽ ബ്രാങ്കോ വാൻ ഡെൻ ബൂമനിലൂടെ ടൗലോസാണ് ആദ്യം മുന്നിലെത്തിയത്. 38-ാം മിനിട്ടിൽ മൊറോക്കോയുടെ ലോകകപ്പ് ഹീറോ അഷ്റഫ് ഹക്കീമിയിലൂടെ പാരീസ് സമനില പിടിച്ചു. 58-ാം മിനിട്ടിലാണ് മെസി വിജയഗോളടിച്ചത്. 22 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി പാരീസ് എസ്.ജി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |