ഇംഫാൽ : ഐ ലീഗ് ഫുട്ബാളിൽ കിരീടം നിലനിറുത്താനുളള ഗോകുലം കേരള എഫ്.സിയുടെ മോഹങ്ങൾക്ക് തിരിച്ചടിയായി നെറോക്കയുമായുള്ള തോൽവി. ഇന്നലെ ഇംഫാലിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ തോൽവി.
11-ാം മിനിട്ടിൽ സ്വീഡൻ ഫെർണാണ്ടസിന്റെ ഗോളിലൂടെ ആദ്യ പകുതിയിൽ നെറോക്ക ലീഡ് ചെയ്തിരുന്നു. 63-ാം മിനിട്ടിൽ മിറിയോലാൽ കോസിമോവിലൂടെ അവർ രണ്ടാം ഗോളും നേടി.77-ാം മിനിട്ടിൽ നായകൻ അമിനൗ ബൗബയാണ് ഗോകുലത്തിന്റെ ആശ്വാസഗോൾ നേടിയത്.
14 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുള്ള ഗോകുലം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള ശ്രീനിധി ഡെക്കാനാണ് ഒന്നാം സ്ഥാനത്ത്. 31 പോയിന്റുള്ള റൗണ്ട്ഗ്ളാസ് പഞ്ചാബ് രണ്ടാമതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |