SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.46 PM IST

അപൂർവ അരികളുമായി വയനാട്ടിലെ കാർഷികസംരംഭകർ

brand

തൃശൂർ: നെല്ലച്ഛനായും പൈതൃക നെല്ലിനങ്ങളുടെ കാവലാളുമായി വിശേഷിപ്പിക്കപ്പെടുന്ന ചെറുവയൽ രാമൻ സംരക്ഷിച്ച അപൂർവ നെല്ലിനങ്ങളിൽ നിന്നുള്ള അരികളുമായി വയനാട്ടിലെ കാർഷിക സംരംഭകർ 'ബ്രാൻഡ് വയനാടു 'മായി കേരള അഗ്രോ ഫുഡ്‌പ്രോയിൽ.
വയനാട്ടിലെ ചെറുകിട വ്യവസായ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനായി സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹകരണത്തോടെ വയനാട് ജില്ലയിലെ ചെറുകിട വ്യവസായികൾ മാത്രം ഉൾപെടുത്തി ആരംഭിച്ച സംരംഭമാണ് 'ബ്രാൻഡ് വയനാട് '. തെരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾ ഉൾപെടുത്തി, ഉൽപാദന രീതികൾ നേരിട്ട് കണ്ട് മനസിലാക്കിയ ഉൽപന്നങ്ങൾ മാത്രമാണ് വിൽപ്പനയ്‌ക്കെത്തിച്ചത്. ചക്ക ഉൽപന്നങ്ങൾ, കാപ്പിയിൽ നിന്നുള്ള ഉൽപന്നങ്ങൾ, വയനാടൻ റോബസ്റ്റാ കാപ്പി, ചോല മരങ്ങൾക്കിടയിൽ വളരുന്ന കാപ്പി, തേയില, പാലുൽപന്നങ്ങൾ, കൃത്രിമത്വം ഇല്ലാത്ത ബേക്കറി ഉൽപ്പന്നങ്ങൾ, ചക്ക, മുളയരി, കുക്കീസ്, കാന്താരി മുളക് ഉൽപന്നങ്ങൾ, തേനും തേൻ ഉൽപ്പന്നങ്ങളും തുടങ്ങിയവ സ്റ്റാളിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AGROFEST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.