ഭുവനേശ്വർ: ഒഡിഷ മന്ത്രിയായിരുന്ന നബ കിഷോർ ദാസിനെ വെടിവച്ചു കൊന്ന കേസിലെ പ്രതി എ.എസ്.ഐ ഗോപാൽ ദാസിനെ മനഃശാസ്ത്ര പരിശോധനയ്ക്ക് വിധേയനാക്കി. സമ്മർദ്ദമുൾപ്പെടെയുള്ള മാനസിക നില പരിശോധിക്കുന്ന എൽ.വി. എ പരിശോധനയും നടത്തി. പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കാനായി വിദഗ്ദ്ധ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഗോപാൽ ദാസ് മാനസിക പ്രശ്നമുള്ളയാളാണെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും ഭാര്യ മൊഴി നല്കിയിരുന്നു. ഗോപാൽ ദാസ് തന്റെ കീഴിൽ ചികിത്സ നടത്തിവരികയാണെന്ന് ഒരു ഡോക്ടറും അറിയിച്ചിട്ടുണ്ട്. അതേസമയം, ആദ്യ റിമാൻഡ് കാലാവധിക്കു ശേഷം കോടതി അനുവദിച്ചതനുസരിച്ച് നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഗോപാൽ ദാസ് ഇപ്പോഴുള്ളത്. ക്രൈംബ്രാഞ്ച് സംഘം അഞ്ചിലധികം തവണ പ്രതിയുടെ ഭാര്യയുൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തു. ജനുവരി 29നാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി നബ കിഷോർ ദാസിനെ പ്രതി വെടിവച്ചു കൊന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |