മുംബയ്: ഡൽഹി, മുംബയ് പൊലീസ് സംയുക്ത ഓപ്പറേഷനിൽ 9.4 ലക്ഷം രൂപയുടെ കള്ള നാണയങ്ങൾ പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മലാഡ് സ്വദേശിയായ ജിഗ്നേഷ് ഗാല എന്നയാളുടെ കാറിൽ നിന്നാണ് നാണയങ്ങൾ കണ്ടെടുത്തത്. ഏതാനും വർഷങ്ങളായി ഇന്ത്യൻ നാണയങ്ങൾ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും പങ്കാളിയാണെന്ന് പ്രതി മൊഴി നല്കിയിട്ടുണ്ട്. അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |