തിരുവനന്തപുരം: വെള്ളക്കരം വർദ്ധിപ്പിക്കാതിരിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാണ് വെള്ളക്കരം വർദ്ധിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.
വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 'നല്ല സർവീസ് കൊടുക്കാൻ കഴിയണമെന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം. ജല ലഭ്യത ഉറപ്പുവരുത്താൻ സാധിക്കണം. ജല അതോറിട്ടിയിൽ പെൻഷൻ നൽകാൻ പോലും പണമില്ലാത്ത സ്ഥിതിയാണ്. ജനങ്ങൾക്ക് അധിക ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇത് ചെയ്തിരിക്കുന്നത്.'- മന്ത്രി വ്യക്തമാക്കി.
വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടാനുള്ള ജല അതോറിട്ടിയുടെ ശുപാർശയ്ക്ക് കഴിഞ്ഞ ദിവസമാണ് സർക്കാർ അംഗീകാരം നൽകിയത്. എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ലിറ്ററിന് ഒരു പൈസ വീതമാണ് വർദ്ധന. ഇതോടെ കിലോലിറ്ററിന് (1000 ലിറ്റർ) 10 രൂപ വർദ്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |