തിരുവനന്തപുരം: ഇന്ധന സെസിനെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. നിയമസഭയിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. ഇതിനിടയിൽ ഇരുചക്ര വാഹനം കൊണ്ടുവന്ന് പ്രതിഷേധ സ്ഥലത്തുവച്ച് കത്തിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നാണ് മാർച്ച് തുടങ്ങിയത്. അതേസമയം, നികുതി വർദ്ധനയ്ക്കെതിരെ സഭയിൽ പ്രതിപക്ഷ സമരം തുടരുന്നു. നാല് എം എൽ എമാർ സഭാ കവാടത്തിൽ സത്യാഗ്രഹം തുടങ്ങി. ഷാഫി പറമ്പിൽ, സി ആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യാഗ്രഹം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |