SignIn
Kerala Kaumudi Online
Saturday, 20 April 2024 7.50 AM IST

ഈ ഭക്ഷ്യവസ്തുക്കൾ നിങ്ങളുടെ ഫ്രിഡ്‌ജിൽ സൂക്ഷിച്ചിട്ടുണ്ടോ? വേഗം മാറ്റിക്കൊള്ളൂ, ഇവ ഒരിക്കലും വയ്ക്കരുത്

fridge

പഴങ്ങളും പച്ചക്കറികളും പാലും പാചകം ചെയ്ത് ബാക്കിവന്ന വിഭവങ്ങളും എന്തിനേറെ പറയുന്നു കോഫി പൗഡർ പോലും വീട്ടിലെ ഫ്രഡ്‌ജിൽ സൂക്ഷിക്കുന്നവരാണ് നമ്മളിൽ കൂടുതൽപ്പേരും. എന്നാൽ എല്ലാ ഭക്ഷ്യവസ്തുക്കളും ഇത്തരത്തിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കാൻ പറ്റിയവയല്ല. ചിലത് ആരോഗ്യത്തിനുവരെ ദോഷകരമായി മാറിയേക്കാം. അതിനാൽ വീട്ടിലെ ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്‌ജിൽ വയ്ക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.

ബ്രഡ്

തണുത്ത അന്തരീക്ഷത്തിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷ്യവസ്തുക്കളിലൊന്നാണ് ബ്രഡ്. ശീതീകരിക്കുന്നതിലൂടെ ബ്രഡ് വരണ്ടതും പഴകിയതുമായി മാറുന്നു. ഇത്തരത്തിൽ സൂക്ഷിക്കുന്നത് ബ്രഡ്ഡിന്റെ ഘടനയിൽതന്നെ മാറ്റമുണ്ടാക്കുന്നു. എന്നാൽ സാധാരണ ഊഷ്മാവിൽ അഞ്ച് ദിവസംവരെ ബ്രഡ് കേടുകൂടാതെയിരിക്കുന്നു.

ഉള്ളി

ഉള്ളി ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് വേഗത്തിൽ പൂപ്പൽ ബാധിക്കുന്നതിന് കാരണമാകുന്നു. വായുസഞ്ചാരം വേണ്ടത്ര ലഭിച്ചില്ലെങ്കിൽ ഉള്ളി പെട്ടെന്ന് കേടാകും.

തക്കാളി

തക്കാളി ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ ഇത് പെട്ടെന്ന് അഴുകുന്നതിന് ഇടയാക്കും. മാത്രമല്ല തക്കാളിയുടെ സ്വാഭാവിക ഘടനയെയും ചർമ്മത്തെയും ബാധിക്കും. അധികനാൾ തക്കാളി ഫ്രിഡ്‌ജിൽ സൂക്ഷിക്കുമ്പോൾ പുറംതൊലി വരണ്ടുപോകുന്നതും ഇളകിപ്പോകുന്നതും കാണാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് രുചിവ്യാത്യാസത്തിന് കാരണമാകും. മാത്രമല്ല വേഗത്തിൽ മുളയ്ക്കുകയും ചെയ്യുന്നു

വെളുത്തുള്ളി

വെളുത്തുള്ളി ഫ്രിഡ്‌ജിൽ വയ്ച്ചാൽ പെട്ടെന്നുതന്നെ അഴുകിത്തുടങ്ങും. സാധാരണ ഊഷ്മാവാണ് വെളുത്തുള്ളിയ്ക്ക് ഏറ്റവും നല്ലത്.

കാപ്പിപ്പൊടി

കാപ്പിപ്പൊടി ഫ്രിഡ്‌ജിൽ വയ്ച്ചാൽ അതിന്റെ മണം ഫ്രിഡ്‌ജിനുള്ളിലെ മറ്റ് ഭക്ഷ്യവസ്തുക്കളിലേയ്ക്ക് പടരും. നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലങ്ങളാണ് ഇത് സൂക്ഷിക്കാൻ നല്ലത്.

പഴങ്ങൾ

ആപ്പിൾ, ഏത്തപ്പഴം, മാമ്പഴം, തണ്ണിമത്തൻ, ആപ്രിക്കോട്ട്, അവൊക്കാഡോ തുടങ്ങിയവയും ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് തല്ലതല്ല. ഇവ പെട്ടെന്ന് അഴുകുന്നതിനും സ്വഭാവിക രുചി നഷ്ടപ്പെടുന്നതിനും കാരണമാവുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD, FRIDGE, SAFE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.