ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമ പഞ്ചായത്തും എരമംഗലം കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ആരോഗ്യ മേള നടത്തി. പറമ്പിന്റെ മുകൾ കെ.ഇ.ടി. ബി.എഡ് കോളജിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മേള കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്സൈനാർ എമ്മച്ചം കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.പി.പ്രേമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റംല മാടം വള്ളികുന്നത്ത്, ഡി.ബി. സബിത , സ്ഥിരം സമിതി അദ്ധ്യക്ഷരായ ഉമ മഠത്തിൽ, എം. ശ്രീജ, വാർഡംഗം ഇന്ദിര , താലൂക്ക് എച്ച്.എസ് സുധീഷ് കുമാർ, ആരോഗ്യ വിഭാഗം ഓഫീസർമാരായ ഡോ.സുമയ്യാ ആരിഫ്, ഡോ. തൻ സീറ, അംലു നജീബ്, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ.അബ്ദുൾ ലത്തീഫ്, മലബാർ മെഡിക്കൽ കോളജിലെ ഡോ.രാജേഷ് എന്നിവർ പ്രസംഗിച്ചു. ആശാ വർക്കർമാരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |