കൊച്ചി: 'ഈസ് ഒഫ് ഡൂയിംഗ് ബിസിനസിൽ' സംസ്ഥാനത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താൻ പുതിയ നിയമങ്ങൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യവസായികളും വിദഗ്ദ്ധരും തമ്മിലുള്ള ആശയക്കൈമാറ്റത്തിലൂടെ മേഖലയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കും. സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ വിഷൻ സീറോ കോൺക്ലേവ് ഓൺ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് 2023 'സുരക്ഷിതം 2.0' അന്താരാഷ്ട്ര സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായ സ്ഥാപനങ്ങളിലെ അപകടങ്ങൾ ലഘൂകരിക്കുകയും അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം. സുരക്ഷിതവും ആരോഗ്യകരവുമായ ഉത്പാദന മേഖലയുടെ വികാസത്തിന് കോൺക്ലേവ് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ് എന്നിവരും ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. ഡയറക്ടർ ഒഫ് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് പി. പ്രമോദ്, ജോയിന്റ് ഡയറക്ടർ ആർ. സൂരജ് കൃഷ്ണൻ, എംപ്ലോയീസ് സ്‌റ്റേറ്റ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഡയറക്ടർ ജനറൽ ഡോ. രാജേന്ദ്ര കുമാർ, കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മധു എസ്. നായർ, ഇന്റർനാഷണൽ സോഷ്യൽ സെക്യൂരിറ്റി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. കാൾ ഹെയ്ൻസ് നോയേട്ടൽ, ബി.പി.സി.എൽ ചീഫ് എക്‌സിക്യൂട്ടീവ് ചാക്കോ എം. ജോസ്, ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് സീനിയർ സ്‌പെഷ്യലിസ്റ്റ് ഡോ. സുയോഷി കവാകാമി തുടങ്ങിയവർ പങ്കെടുത്തു. ഇൻഡോജർമൻ ഫോക്കൽ പോയിന്റ് ഡയറക്ടർ ബി.കെ. സാഹു, ഡയറക്ടറേറ്റ് ജനറൽ ഫാക്ടറി അഡ്വൈസ് സർവീസ് ആൻഡ് ലേബർ ഇൻസ്റ്റിറ്റ്യൂട്ട്സ് ഡയറക്ടർ ജനറൽ ഡോ. ആർ. ഇളങ്കോവൻ എന്നിവരും ഓൺലൈനായി പങ്കെടുത്തു. കോൺക്ലേവ് ഇന്ന് സമാപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |