SignIn
Kerala Kaumudi Online
Thursday, 25 April 2024 7.47 PM IST

തുടർ  ചലനങ്ങൾ   നിലയ്ക്കാതെ  തുർക്കി,  തകർന്ന്  തരിപ്പണമായി  സിറിയ:  മരണം 5000 കവിഞ്ഞു,  പരിക്കേറ്റത്   പതിനായിരങ്ങൾക്ക്

turkey

ഇസ്താംബുൾ: തെക്ക് - കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും കൊടിയ നാശം വിതച്ച ഭൂകമ്പത്തിൽ മരണം 5000 ആയി. മരണസംഖ്യ ഇനിയും ഉയർന്നേയ്ക്കും. 15000ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച തുർക്കിയിൽ 7.8, 7.6, 6.0 തീവ്രതയുള്ള തുടർച്ചയായ മൂന്ന് ഭൂചലനങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായാണ് റിപ്പോർട്ട്. തകർന്നടിഞ്ഞ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തുടർ ചലനങ്ങളുടെ ഭീതിയിൽ തുറസായ സ്ഥലങ്ങളിൽ തമ്പടിച്ചിരിക്കുകയാണ് ജനങ്ങൾ.

ഇന്നലെ ഇന്ത്യൻ സമയം രാവിലെ 6.47ഓടെയായിരുന്നു (പ്രാദേശിക സമയം പുലർച്ചെ 4.17 ) റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ആദ്യ ഭൂകമ്പം. ​ മിക്കവരും ഉറക്കത്തിലാണ് ദുരന്തത്തിനിരയായത്. മരണസംഖ്യ ഉയരാനും കാരണമിതാണ്.

രണ്ടു മണിക്കൂറിനുള്ളിൽ 40ലേറെ തുടർ ചലനങ്ങളുണ്ടായി. ഇന്ത്യൻ സമയം വൈകിട്ട് 3.54നായിരുന്നു റിക്ടർ സ്കെയിലിൽ 7.5 തീവ്രതയിലെ രണ്ടാമത്തെ ഭൂചലനം. മൂന്നാമത് 6.0വും രേഖപ്പെടുത്തി. ഇറാക്ക്, ലെബനൻ, സൈപ്രസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലും പ്രകമ്പനമുണ്ടായി. തുർക്കിയുടെ സിറിയൻ അതിർത്തി പ്രവിശ്യയായ ഗാസിയാൻടെപ്പിൽ ഗാസിയാൻടെപ്പിന് 66 കിലോമീറ്റർ വടക്ക് കഹ്റമൻമാരാസിലായിരുന്നു ഇത്. രണ്ടാമത്തെ ഭൂകമ്പം രക്ഷാപ്രവർത്തനം താറുമാറാക്കി.

turkey

കഹ്റമൻമാരാസ് പ്രവിശ്യയിലെ പസാർജിക് ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു. വടക്ക് - പടിഞ്ഞാറൻ സിറിയൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണിവിടം. ഭൗമോപരിതലത്തിൽ നിന്ന് 17.9 കിലോമീറ്റർ ആഴത്തിലായിരുന്നു ഉറവിടം. കഹ്റമൻമാരാസിലെ എൽബിസ്റ്റൻ ജില്ലയാണ് രണ്ടാം ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂചലനത്തിൽ തുർക്കിയിലെ വിമാനത്താവളത്തിന്റെ റൺവേ രണ്ടായി പിളർന്നു. ഇതിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, EARTHQUAKES, TURKEY, SYRIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.