SignIn
Kerala Kaumudi Online
Friday, 29 March 2024 1.44 PM IST

കാൻസർ രോഗികളുടെ കൂട്ടായ്മ

കൊച്ചി: അന്താരാഷ്ട്ര കാൻസർ ദിനത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തിൽ കാൻസർ അതിജീവിതരുടെയും രോഗികളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. കാൻസർ രോഗികൾക്ക് ചികിത്സാ സംശയങ്ങളും ആശങ്കകളും അതിജീവിച്ചവരുമായി പങ്കുവയ്ക്കാൻ സാധിച്ചു. കാൻസർ രോഗികളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുക എന്ന ആശയത്തെ ഉയർത്തി ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അശോക് കൊമരഞ്ചത്തിന്റെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാർ ബൈക്ക് റാലി നടത്തി. ആസ്റ്റർ മെഡ്‌സിറ്റി സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അരുൺ വാര്യർ കാൻസർദിന സന്ദേശം നൽകി. ഉച്ചയ്ക്കുശേഷം ആശുപത്രി ജീവനക്കാരുടെയും ഡോക്ടർമാരുടെയും നേതൃത്വത്തിൽ രോഗികളോടൊപ്പം ഹൗസ് ബോട്ട് സവാരിയും വിവിധ കലാപരിപാടികളും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.