പാലക്കാട്: മേയാൻ വിട്ടിരുന്ന ആടിനെ പുലി ആക്രമിച്ചു. പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്താണ് സംഭവം. മൂച്ചിക്കുന്ന് സ്വദേശി ഹരിദാസന്റെ വീട്ടിലാണ് പുലിയുടെ ആക്രമണം നടന്നത്. വീട്ടിൽ കയറിയ പുലി പിൻവശത്ത് മേയാൻ വിട്ടിരുന്ന ആടിനെ ആക്രമിക്കുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടിപ്പോയി.
ഇന്ന് വെെകിട്ടാണ് സംഭവം നടന്നത്. പുലി ഓടിപ്പോകുന്നത് കണ്ടതായി ഹരിദാസൻ പറഞ്ഞു. വീണ്ടും ഇവിടെ പുലിയിറങ്ങിയ ഭയത്തിലാണ് പ്രദേശവാസികൾ. ഹരിദാസന്റെ വീട്ടിൽ നിന്ന് ഓടിപ്പോയ പുലി പ്രദേശത്ത് തന്നെ കാണുമെന്നും ഇനിയും ആക്രമണമുണ്ടായേക്കുമെന്നും നാട്ടുകാർ ഭയക്കുന്നുണ്ട്.
എന്നാൽ പുലിയാണോ ആടിനെ ആക്രമിച്ചതെന്ന് ഉറപ്പാക്കാൻ പറ്റില്ലെന്നാണ് ആടിനെ ചികിത്സിച്ച ഡോക്ടർ പറയുന്നു. ആടിന്റെ കാലിൽ പിൻഭാഗത്താണ് പരിക്കേറ്റത്. കാലിന് ആറ് സ്റ്റിച്ച് ഇട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |