കഴക്കൂട്ടം: ഓട്ടോറിക്ഷയിൽ കടത്തിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 3പേർ പിടിയിൽ.മേനംകുളം സെന്റ് ആൻഡ്റൂസ് ലാൽ കോട്ടേജിൽ അഖിൽ തോമസ് (31), ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നട ലക്ഷം വീട്ടിൽ സ്റ്റാൻലി പെരേര (63), ലക്ഷം വീട്ടിൽ നിസാം (42)എന്നിവരെയാണ് തിങ്കളാഴ്ച രാത്രി 10:30ന് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്ത്. ഓട്ടോറിക്ഷയുടെ പിന്നിൽ 26 കുപ്പികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 35ലിറ്റർ മദ്യം.മംഗലപുരം എസ്.ഐ ഡി.ജെ ഷാലുവിന്റെ നേതൃത്വത്തിൽ മംഗലപുരം ജംഗ്ഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |