SignIn
Kerala Kaumudi Online
Tuesday, 16 July 2019 10.50 PM IST

കണ്ടക്ടർ മോളെയും കൊണ്ട് അവിടെ ഇറങ്ങുകയും തന്റെ ഫോണിൽ നിന്നും അവളെക്കൊണ്ട് എന്നെ വിളിപ്പിച്ച് വിവരം അറിയിക്കുകയും ചെയ്തു: അച്ഛന്റെ ഹൃദയ്സ്പർശിയായ കുറിപ്പ്

santhosh-kurian

കോഴഞ്ചേരി: നമ്മൾ സ്വാർത്ഥരായി മറിക്കൊണ്ടിരിക്കുകയാണ്, ആർക്കും ആരെയും സഹായിക്കാൻ താൽപര്യമില്ല എന്ന് പറയാറുണ്ട്. എന്നാൽ നന്മ വറ്റാത്ത മനുഷ്യരും നമുക്ക് ചുറ്റുമുണ്ട്. പാഴൂർ മോട്ടേഴ്സിലെ കണ്ടക്ടറും ജീവനക്കാരും അതിന് ഉദാഹരണമാണ്. കഴിഞ്ഞ ദിവസം ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി ബസ് മാറി പാഴൂർ ബസിൽ കയറി. അവളെ ബസിൽ നിന്ന് സ്റ്റോപ്പിൽ ഇറക്കിവിടുന്നതിന് പകരം അവൾക്കൊപ്പം കണ്ടക്ടറും ബസിൽ നിന്നിറങ്ങി. ശേഷം അവളുടെ അച്ഛനെ വിളിച്ച് മകളെ സുരക്ഷിതമായി എത്തിച്ചിരിക്കുകയാണ് കണ്ടക്ടർ സന്തോഷ്. കുട്ടിയുടെ പിതാവ് സന്തോഷ് കുര്യനാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്നെനിക്ക് മറക്കാത്ത ദിനം.

പാഴൂർ മോട്ടേഴ്സിനും അതിലെ ജീവനക്കാർക്കും എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ...

കോഴഞ്ചേരിയിൽ നിന്നും ചെങ്ങന്നൂർ ബസിൽ കയറി ആറന്മുളയിൽ ഇറങ്ങേണ്ട, 7th ൽ പഠിക്കുന്ന എന്റെ മകൾ ഇന്ന് ബസ് തെറ്റി പത്തനംതിട്ടക്ക് പോയ പാഴൂർ ബസിൽ കയറുകയും ഇലന്തൂർ എത്തിയപ്പോൾ അതിലെ കണ്ടക്ടർ എവിടെ പോകാനാണെന്ന് തിരക്കിയപ്പോൾ ആറന്മുളക്കാണെന്ന് മോൾ പറഞ്ഞപ്പോൾ അതിലെ കണ്ടക്ടർ സന്തോഷ് എന്നയാൾ മോളെയും കൊണ്ട് അവിടെ ഇറങ്ങുകയും തന്റെ ഫോണിൽ നിന്നും മോളെക്കൊണ്ട് എന്നെ വിളിപ്പിച്ച് വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് കോഴഞ്ചേരിയിൽ നിന്നും ഞാൻ ഇലന്തൂർ എത്തുന്നതു വരെ മകളെയും കൊണ്ട് ഇലന്തൂരെ വെയ്റ്റിംഗ് ഷെഡിൽ കാത്തിരുന്ന് സുരക്ഷിതമായി മകളെ എന്നെ ഏല്പിച്ചിട്ടാണ് സന്തോഷ് എന്ന ആ നല്ല മനുഷ്യൻ യാത്രയായത്....സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സ്റ്റോപ്പിൽ ഇറക്കുകയോ,, മറ്റാരെയെങ്കിലും പറഞ്ഞ് ഏല്പിച്ച് തങ്ങളുടെ ട്രിപ്പ് തുടരുകയാണ് പതിവ്...എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി ബസ് പറഞ്ഞു വിട്ടിട്ട് എന്റെ മകളേയും കൊണ്ട് എന്നെ കാത്തിരുന്ന ആ പ്രിയ സുഹൃത്തിനോട് അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയിൽ നല്ല ഒരു നന്ദി വാക്കുപറയുവാൻ എനിക്ക് കഴിഞ്ഞില്ല...

പിന്നീട് ഫോണിൽ വിളിച്ച് നന്ദി പറഞ്ഞപ്പോൾ ആ മനുഷ്യൻ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട്,,, അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്... പ്രിയ സുഹൃത്തേ നന്ദി,, പ്രിയ സന്തോഷിനും സഹപ്രവർത്തകർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനകൾ.... നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു... പാഴൂർ മോട്ടോർസിലെ സന്തോഷിനും സഹപ്രവർത്തകർക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട്... എല്ലാവരും ഇത് ഷെയർ ചെയ്യാൻ മറക്കരുത്.. കാരണം കൂടുതൽ നന്മകൾ ചെയ്യാൻ അവർക്ക് അത് പ്രയോജനമാകട്ടെ,,, നന്ദി...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUS CONDUCTOR, SANTHOSH KURIAN, FACEBOOK POST, HIS DAUGHTER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.