നടൻ കൃഷ്ണകുമാറും കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. താരകുടുംബം തങ്ങളുടെ വിശേഷങ്ങൾ യുട്യൂബ് ചാനൽ വഴിയോ ഇൻസ്റ്റഗ്രാമിലൂടെയുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിലൂടെ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവച്ച ചില കാര്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
'ജീവിതത്തിൽ നിന്ന് ഏറ്റവും കൂടുതൽ പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ്? ആ പാഠങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കിയിട്ടുണ്ടോ?' എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് കുടുംബത്തെയല്ലാതെ ആരെയും വിശ്വസിക്കരുതെന്നായിരുന്നു താരപുത്രിയുടെ മറുപടി.
'ഇപ്പോൾ ആരെയാണ് ഡേറ്റ് ചെയ്യുന്നതെന്ന' ചോദ്യത്തിനും താരപുത്രി മറുപടി നൽകി. 'ആരെയുമില്ല, സിംഗിൾ ആസ് എ പ്രിങ്കിൾ' എന്നായിരുന്നു പ്രതികരണം. 'ഓസി നീ ഓക്കെയല്ലേ' എന്നായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്. ഡബിൾ ഓക്കെയെന്നായിരുന്നു ദിയയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |