SignIn
Kerala Kaumudi Online
Saturday, 20 July 2019 1.59 AM IST

ഇനി പടിയിറക്കം ! മൻമോഹൻ സിംഗിന്റെ രാജ്യസഭ കാലാവധി ഇന്ന് തീരും

manmohan-singh

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കും. നിലവിൽ അസമിൽ നിന്നുള്ള എം.പിയാണ് അദ്ദേഹം. കോൺഗ്രസിന് ആവശ്യമായ എം.എൽ.എമാർ അസമിലില്ലാത്തതിനാൽ അസമിൽ നിന്ന് വീണ്ടും എം.പിയായി രാജ്യസഭയിലേക്കെത്താൻ മൻമോഹൻ സിംഗിന് കഴിയില്ല.

43 അംഗങ്ങളുടെ പിന്തുണ വേണ്ടിടത്ത് കോൺഗ്രസിന് 25 എം.എൽ.എമാർ മാത്രമേ അസമിലുള്ളു. മധ്യപ്രദേശ്, കർണ്ണാടക,ഛത്തീസ്ഗഢ്, പഞ്ചാബ്,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ആവശ്യമായ പിന്തുണ ഉണ്ട്. അതേസമയം അവിടെയൊന്നും രാജ്യസഭയിലേക്ക് നിലവിൽ ഒഴിവില്ല,.

തമിഴ്നാട്ടിൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റുകളിൽ ഒരെണ്ണമാണ് മൻമോഹൻ സിംഗിന്റെ മുന്നിലുള്ള ഏക പ്രതീക്ഷ. ഇത്തരത്തിൽ മൻമോഹൻ സിംഗിന് ഒരു സീറ്റ് വിട്ട് നൽകാൻ ഡി.എം.കെ ഒരുക്കമാണ്. മൻമോഹൻ സിംഗിന്റെ സാന്നിധ്യം പാർലമെന്റിൽ അനിവാര്യമാണെന്ന അഭിപ്രായമാണ് ഡി.എം.കെയ്ക്ക് ഉള്ളത്. അടുത്തമാസം 24ന് ആറു സീറ്റുകളിൽ ഒഴിവു വരും. അതിൽ മൂന്നെണ്ണം ഡി.എം.കെയ്ക്കുള്ളതാണ്. അതേസമയം കോൺഗ്രസ് ഹൈക്കമാൻഡ് ഇത്തരത്തിലൊരാവശ്യവുമായി സ്റ്റാലിനെ ഇതുവരെ സമീപിച്ചിട്ടില്ല. 1991ലാണ് അസമിൽ നിന്ന് ആദ്യമായി മൻമോഹൻ സിംഗ് രാജ്യസഭയിലെത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MANMOHAN SINGH, RAJYASABHA, MLA, ASAM, DMK, CONGRESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.