SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.51 AM IST

കെ. സത്യനാരായണ രാജു കനറാ ബാങ്ക് എം.ഡി, അലുവാലിയ എക്‌സിക്യുട്ടീവ് ഡയറക്‌ടർ

hardeep

ബംഗളൂരു: പൊതുമേഖലാ ബാങ്കായ കനറാ ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായി കെ.സത്യനാരായണ രാജുവിനെ കേന്ദ്രസർക്കാർ നിയമിച്ചു. മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായിരുന്ന എൽ.വി.പ്രഭാകർ കഴിഞ്ഞ ഡിസംബർ 31ന് വിരമിച്ച ഒഴിവിലാണ് നിയമനം.

ഫിസിക്‌സിൽ ബിരുദവും ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ ( ബാങ്കിംഗ് ആൻഡ് ഫിനാൻസ്) ബിരുദാനന്തര ബിരുദവുമുള്ള കെ.സത്യനാരായണ രാജു 2021 മാർച്ച് 10 മുതൽ കനറാ ബാങ്കിൽ എക്‌സിക്യുട്ടീവ് ഡയറക്‌ടറായി പ്രവർത്തിക്കുകയായിരുന്നു. 1988ൽ വിജയാ ബാങ്കിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ബാങ്ക് ഒഫ് ബറോഡയിൽ ചീഫ് ജനറൽ മാനേജരായി. ബാങ്കിംഗ് ഉത്‌പന്നങ്ങളുടെ ഡിജിറ്റലൈസേഷനിൽ അദ്ദേഹം ശ്രദ്ധേയപങ്ക് വഹിച്ചിട്ടുണ്ട്. ഹർദീപ് സിംഗ് അലുവാലിയയാണ് കനറാ ബാങ്കിന്റെ പുതിയ എക്‌സിക്യുട്ടീവ് ഡയറക്‌ടർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CANARABANK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.