SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.35 AM IST

സോളാർ തണലിലേക്ക് ജലഗതാഗത വകുപ്പ്

t

# 7 വിനോദസഞ്ചാര ബോട്ടുകൾ സോളാറിലേക്ക്


ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് നിലവിലുള്ള ഏഴ് വിനോദസഞ്ചാര ബോട്ടുകൾ 24 കോടി ചെലവഴിച്ച് സോളാർ ബോട്ടുകളായി രംഗത്തിറക്കും. അഞ്ചു വർഷത്തിനുള്ളിൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 50 ശതമാനം ബോട്ടുകളും സോളാറിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇതിന് പുറമേ 120 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന 'വേഗ' മാതൃകയിൽ രണ്ട് ബോട്ടുകൾ നിർമ്മിക്കാൻ രണ്ടു കോടി വീതം സംസ്ഥാന സർക്കാർ അനുവദിച്ചു.

വിനോദ സഞ്ചാര ബോട്ടുകൾക്കും രണ്ട് വാട്ടർ ടാക്സികൾക്കും റെക്കാഡ് കളക്ഷനാണ് ലഭിക്കുന്നത്. വേനൽ അവധി തുടങ്ങാൻ ഒരുമാസം മാത്രം അവശേഷിക്കെ വേഗ, സീ കുട്ടനാട് ബോട്ടുകളിൽ ബുക്കിംഗ് വർദ്ധിക്കുകയാണ്.

100 പേർക്ക് സഞ്ചരിക്കാവുന്ന സോളാർ ക്രൂയിസ് ബോട്ട് എറണാകുളത്തും സീ അഷ്ടിമുടി ബോട്ട് കൊല്ലത്തും അടുത്തമാസം നീരണിയും. മൂന്ന് കോടിയാണ് ചെലവ്. കൂടാതെ 72 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന മൂന്ന് ബോട്ടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. 2.5 കോടി വീതമാണ് ഓരോ ബോട്ടിനും ചെലവ്. രണ്ട് പുതിയ വാട്ടർ ടാക്‌സികളുടെ നിർമ്മാണവും പുരോഗമിക്കുന്നു.

120 പേർക്ക് സഞ്ചരിക്കാവുന്ന ശീതീകരണ സംവിധാനമുള്ള രണ്ട് 'വേഗ' ബോട്ടും 75 പേർക്ക് സഞ്ചരിക്കാവുന്ന രണ്ട് സീ കുട്ടനാട് ബോട്ടുമാണ് ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ നിലവിൽ ടൂറിസം മേഖലയിൽ സർവീസ് നടത്തുന്നത്. പറശ്ശിനിക്കടവ്, മുഹമ്മ എന്നിവിടങ്ങളിലാണ് വാട്ടർ ടാക്‌സിയുള്ളത്. മുഹമ്മ ബോട്ടുജെട്ടിയിൽ നിന്ന് യാത്രയാരംഭിക്കുന്ന വാട്ടർ ടാക്‌സിയിൽ ഒരു മണിക്കൂർ യാത്രയ്ക്ക് ഒരാൾക്ക് 150 രൂപ വീതം 10 പേർക്ക് 1500 രൂപയും 15 മിനിട്ട് യാത്രയ്ക്ക് ഒരാൾക്ക് 40 രൂപ വീതം 400 രൂപയുമാണ് നിരക്ക്.

# കുടുംബശ്രീ ഭക്ഷണം

ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് രാവിലെ 11ന് ആരംഭിച്ച് വൈകിട്ട് നാലിന് തിരിച്ചെത്തും. പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, ആർ ബ്ലോക്ക് എന്നിവിടങ്ങളിലൂടെ സഞ്ചാരം. 40 എ.സി സീറ്റുകളും 80 നോൺ എ.സി സീറ്റുകളുമാണ് ബോട്ടിലുളളത്. എ.സി സീറ്റിന് 600 രൂപയും നോൺ എ.സിക്ക് 400 രൂപയുമാണ് നിലവിൽ. കുടുംബശ്രീയുടെ നാടൻ ഭക്ഷണങ്ങളും ഐസ്‌ക്രീം, ചായ, സ്‌നാക്‌സ് എന്നിവയും ബോട്ടിൽ ലഭ്യം.

....................

ബുക്കിംഗിന് ഫോൺ: 9400050325, 9400050326.

.....................

അഞ്ചു വർഷത്തിനുള്ളിൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 50 ശതമാനം ബോട്ടുകളും സോളാറിലേക്ക് മാറ്റും. കായൽ സഞ്ചാരികളെ ആകർഷിക്കാൻ ആധുനിക സംവിധാനത്തോടെ കൂടുതൽ ബോട്ടുകൾ നിർമ്മിക്കും

ഷാജി വി.നായർ, ഡയറക്ടർ, ജലഗതാഗത വകുപ്പ്, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.