SignIn
Kerala Kaumudi Online
Thursday, 25 April 2024 9.01 AM IST

പെയിന്റും രാസവസ്‌തുക്കളും ഉപയോഗിച്ച് കൃത്രിമ ആർത്തവം ഉണ്ടാക്കി സ്വർണക്കടത്ത്, നെടുമ്പാശേരിയിൽ യുവതി പിടിയിൽ

gold

കൊച്ചി: സ്വർണക്കടത്തിനായി പുതിയ മാർഗം. ക്യത്രിമമായി ആർത്തവം സൃഷ്ടിച്ച് സ്വർണക്കടത്ത് നടത്തിയ യുവതി പിടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം.റിയാദിൽ നിന്നെത്തിയ യുവതി 582 ഗ്രാം സ്വർണമാണ് കടത്തിയത്.

സ്വർണം ഒളിപ്പിക്കുന്നതിനായി പെയിന്റും രാസവസ്‌തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആർത്തവം സൃഷ്ടിക്കുകയായിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് ദേഹപരിശോധന നടത്തണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ താൻ ആർത്തവത്തിലാണെന്നായിരുന്നു ഇവർ പറ‌ഞ്ഞത്. പിന്നാലെ നടത്തിയ പരിശോധനയിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വർണ ബിസ്‌കറ്റുകൾ കണ്ടെത്തുകയായിരുന്നു. 30 ലക്ഷത്തോളം രൂപയാണ് ഇതിന് വില വരുന്നത്.

അതേസമയം, മറ്റൊരു യാത്രക്കാരനിൽ നിന്ന് 25 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. ഖത്തർ എയർവേസിന്റെ ഫ്ളൈറ്റിൽ ഇറ്റലിയിൽ നിന്നെത്തിയതായിരുന്നു ഇയാൾ. 480.25 ഗ്രാം സ്വർണമാണ് പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ARTIFICIAL MENSTRUATION, KOCHI, GOLD SMUGGLING, NEDUMBASSERI, AIRPORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.