SignIn
Kerala Kaumudi Online
Thursday, 30 November 2023 8.26 PM IST

പടയപ്പ മുതൽ അരിക്കൊമ്പൻ വരെ, ഗജപുരാണം

ഇടുക്കിയിൽ ജനങ്ങളെ വിറപ്പിക്കുന്ന കാട്ടാനകളുടെ വിളിപ്പേരും അവയ്ക്കു പിന്നിലെ രസകരമായ കഥകളും

d

ആന​പ്പേ​ടി​ക്കി​ട​യി​ലും​ ​കാ​ടി​റ​ങ്ങു​ന്ന​ ​കൊ​മ്പ​ന്മാ​ർ​ക്ക് ​ര​സ​ക​ര​മാ​യ​ ​പേ​രി​ടു​ന്ന​തി​ൽ​ ​ഇ​ടു​ക്കി​ക്കാ​ർ​ ​കേ​മ​ന്മാ​രാ​ണ്.​ ​നാ​ട്ടാ​ന​ക​ളെ​ ​പോ​ലെ​ ​കേ​ശ​വ​ൻ,​ ​അ​ച്യു​ത​ൻ,​ ​അ​യ്യ​പ്പ​ൻ​ ​എ​ന്നൊ​ന്നു​മ​ല്ല​ ​ന​ല്ല​ ​ഫ്രീ​ക്ക​ൻ​ ​പേ​രു​ക​ളാ.​ ​പ​ട​യ​പ്പ,​​​ ​അ​രി​ക്കൊ​മ്പ​ൻ,​​​ ​മു​റി​വാ​ല​ൻ,​​​ ​ച​ക്ക​ക്കൊ​മ്പ​ൻ...​ ​അ​ങ്ങ​നെ​ ​പോ​കു​ന്നു​ ​കാ​ട്ടാ​ന​ക​ളു​ടെ​ ​ഓ​മ​ന​ ​പേ​രു​ക​ൾ.​ ​സ്വ​ഭാ​വ​വും​ ​ശ​രീ​ര​ ​പ്ര​കൃ​തി​യും​ ​നോ​ക്കി​യാ​ണ് ​നാ​ട്ടു​കാ​രും​ ​വ​നം​വ​കു​പ്പ് ​വാ​ച്ച​ർ​മാ​രും​ ​ആ​ന​ക​ൾ​ക്ക് ​ര​സ​ക​ര​മാ​യ​ ​പേ​രി​ടു​ന്ന​ത്.​ ​പേ​രു​ ​കേ​ട്ടാ​ൽ​ ​കൈ​യി​ലി​രി​പ്പ് ​ഏ​ക​ദേ​ശം​ ​പി​ടി​കി​ട്ടും.​ ​എ​ന്നാ​ൽ​ ​പേ​ര് ​വി​ളി​ച്ച് ​ഓ​മ​നി​ക്കാ​ൻ​ ​ചെ​ന്നാ​ൽ​ ​വി​വ​ര​മ​റി​യും.
ര​ജ​നി​ ​ഒ​ന്നു​മ​ല്ല​ ​ഈ​ ​പ​ട​യ​പ്പ​യ്ക്ക് ​മു​ന്നിൽ

മൂ​ന്നാ​ർ​ ​കാ​ടു​ക​ളി​ലെ​ ​കൊ​മ്പ​ന്മാ​ർ​ക്കി​ട​യി​ലെ​ ​ഗ​ജ​വീ​ര​നാ​ണ് ​പ​ട​യ​പ്പ​ ​എ​ന്ന​ ​ഒ​റ്റ​യാ​ൻ.​ ​ഇ​പ്പോ​ൾ​ ​പ​ട​യ​പ്പ​ ​എ​ന്ന​ ​പേ​ര് ​കേ​ട്ടാ​ൽ​ ​ആ​ന​പ്രേ​മി​ക​ളു​ടെ​ ​മ​ന​സി​ൽ​ ​ഓ​ടി​ ​എ​ത്തു​ക​ ​ര​ജ​നി​കാ​ന്തി​ന്റെ​ ​സി​നി​മ​യ​ല്ല,​ ​ഈ​ ​കാ​ട്ടു​കൊ​മ്പ​നാ​കും.​ ​ന​ട​പ്പി​ലും​ ​പെ​രു​മാ​റ്റ​ത്തി​ലു​മെ​ല്ലാം​ ​ര​ജ​നി​കാ​ന്തി​ന്റെ​ ​ക​ഥാ​പാ​ത്ര​മാ​യ​ ​പ​ട​യ​പ്പ​യു​മാ​യി​ ​ഒ​ത്തി​രി​ ​സാ​മ്യ​മു​ള്ള​തു​ ​കാ​ര​ണം​ ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ഇ​ട്ട​ ​പേ​രാ​ണി​ത്.​ ​ത​ല​യാ​ർ​ ​മു​ത​ൽ​ ​ദേ​വി​കു​ളം​ ​വ​രെ​യു​ള്ള​ ​കാ​ടും​ ​മേ​ടും​ ​മേ​ഞ്ഞ് ​ന​ട​ക്കു​ന്ന​ ​പ​ട​യ​പ്പ​യ്ക്ക് ​വ​യ​സ് 55​ ​ഉ​ണ്ടെ​ങ്കി​ലും​ ​കു​റു​മ്പി​ലും​ ​കു​സൃ​തി​യി​ലും​ ​ഇ​ന്നും​ ​കു​ട്ടി​ക്കൊ​മ്പ​നാ​ണ്.​ 2001​ൽ​ ​മ​റ​യൂ​രി​ൽ​ ​ഒ​രു​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്ന​ ​അ​ന്ന​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​ ​എ.​കെ.​ആ​ന്റ​ണി​യെ​ ​വ​ഴി​യി​ൽ​ ​ത​ട​ഞ്ഞ​ത് ​മു​ത​ൽ​ ​പു​ൽ​മേ​ടു​ക​ളി​ൽ​ ​ക​ന്നു​കാ​ലി​ക​ൾ​ക്കൊ​പ്പം​ ​മേ​യാ​ൻ​ ​കൂ​ടു​ന്ന​തും​ ​മൈ​താ​ന​ത്ത് ​ഫു​ട്‌​ബോ​ൾ​ ​ക​ളി​ക്കാ​ർ​ക്ക് ​ഇ​ട​യി​ലേ​ക്ക് ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​എ​ത്തി​ ​കു​റു​മ്പു​ ​കാ​ട്ടു​ന്ന​തും​ ​ഇ​വ​നെ​ ​ജ​ന​പ്രി​യ​നാ​ക്കി.​ ​മൂ​ന്നാ​റി​ൽ​ ​'​പ​ട​യ​പ്പ​ ​ഫാ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ​"​ ​എ​ന്ന​ ​പേ​രി​ൽ​ ​നൂ​റി​ല​ധി​കം​ ​പേ​ർ​ ​അം​ഗ​ങ്ങ​ളാ​യി​ ​ആ​രാ​ധ​ക​ ​കൂ​ട്ടാ​യ്മ​യും​ ​വാ​ട്സ്ആ​പ്പ് ​ഗ്രൂ​പ്പു​മു​ണ്ട്.​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും​ ​നാ​ട്ടു​കാ​ർ​ക്കും​ ​ഏ​റെ​ ​പ്രി​യ​പ്പെ​ട്ട​വ​നാ​ണ്.​ ​കാ​ടാ​റു​ ​മാ​സം​ ​നാ​ടാ​റു​മാ​സം​ ​ജീ​വി​തം​ ​ന​യി​ക്കു​ന്ന​ ​ഇ​വ​ൻ​ ​മൂ​ന്നാ​ർ​ ​പ​ട്ട​ണ​ത്തി​ലും​ ​സ​മീ​പ​ ​ജ​ന​വാ​സ​ ​മേ​ഖ​ല​ക​ളി​ലു​മാ​ണ് ​ത​മ്പ​ടി​ക്കാ​റ്.​ ​പ​ഴ​ങ്ങ​ളും​ ​പ​ച്ച​ക്ക​റി​ക​ളും​ ​തി​ന്നു​ന്ന​തി​നാ​യി​ ​ഏ​തു​ ​ക​ട​യും​ ​ത​ക​ർ​ക്കും.​ ​മാ​ട്ടു​പ്പെ​ട്ടി,​ ​എ​ക്കോ​ ​പോ​യി​ന്റ്,​ ​മൂ​ന്നാ​ർ​ ​ടൗ​ൺ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ഒ​ട്ടേ​റെ​ ​വ​ഴി​യോ​ര​ ​ക​ട​ക​ൾ​ ​ത​ക​ർ​ത്തി​ട്ടു​ണ്ട്.​ ​മൂ​ന്നാ​ർ​ ​ടൗ​ണി​ൽ​ ​ജി.​എ​ച്ച് ​റോ​ഡി​ലെ​ ​പാ​പ്പു​കു​ഞ്ഞി​ന്റെ​ ​ക​ട​ ​ഏ​ഴു​ ​ത​വ​ണ​യും​ ​മാ​ട്ടു​പ്പെ​ട്ടി​ ​ബോ​ട്ടി​ംഗ് സെ​ന്റ​റി​ന് ​സ​മീ​പ​മു​ള്ള​ ​ജോ​ൺ​സ​ൺ​ ​ജേ​ക്ക​ബി​ന്റെ​ ​വ​ഴി​യോ​ര​ ​ക​ട​ 12​ ​ത​വ​ണ​യും​ ​ത​ക​ർ​ത്തി​ട്ടു​ണ്ട്.​ ​ഏ​ക്ക​റു​ക​ണ​ക്കി​ന് ​കൃ​ഷി​യി​ട​ത്തി​ലെ​ ​പ​ച്ച​ക്ക​റി​ക​ളും​ ​തി​ന്നു​ ​ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​പൊ​തു​വെ​ ​ശാ​ന്ത​നാ​യി​രു​ന്നെ​ങ്കി​ലും​ ​ഈ​യി​ടെ​യാ​യി​ ​പ​ല​പ്പോ​ഴും​ ​അ​ക്ര​മാ​സ​ക്ത​നാ​കു​ന്നു​ണ്ട്.


അ​രി​പ്രി​യ​ൻ​ ​ അ​രി​ക്കൊ​മ്പൻ
ഇ​ടു​ക്കി​ ​ജി​ല്ല​യി​ൽ​ ​അ​ടു​ത്തി​ടെ​ ​എ​ന്നും​ ​വാ​ർ​ത്ത​ക​ളി​ൽ​ ​ഇ​ടം​പി​ടി​ക്കു​ന്ന​ ​മ​റ്റൊ​രു​ ​കാ​ട്ടാ​ന​യാ​ണ് ​അ​രി​ക്കൊ​മ്പ​ൻ.​ ​റേ​ഷ​ൻ​ക​ട​ക​ൾ​ ​ത​ക​ർ​ത്ത് ​അ​രി​ ​അ​ക​ത്താ​ക്കു​ന്ന​താ​ണ് ​ഇ​ഷ്ടം.​ ​അ​ങ്ങ​നെ​യാ​ണ് ​അ​രി​ക്കൊ​മ്പ​ൻ​ ​എ​ന്ന് ​പേ​രു​വീ​ണ​ത്.​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​ത്തി​നി​ട​യി​ൽ​ ​ഒ​മ്പ​ത് ​ത​വ​ണ​യാ​ണ് ​പ​ന്നി​യാ​ർ​ ​എ​സ്റ്റേ​റ്റി​ലെ​ ​റേ​ഷ​ൻ​ക​ട​ ​ത​ക​ർ​ത്ത് ​അ​രി​ച്ചാ​ക്കു​ക​ൾ​ ​പൊ​ട്ടി​ച്ച് ​അ​രി​ ​തി​ന്നു​തീ​ർ​ത്ത​ത്.​ ​വീ​ടു​ക​ളി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​അ​രി​യും​ ​വെ​റു​തേവി​ടി​ല്ല.​ ​അ​റു​പ​തി​ൽ​പ​രം​ ​വീ​ടു​ക​ളും​ ​നി​ര​വ​ധി​ ​ക​ട​ക​ളു​മാ​ണ് ​അ​രി​ക്കൊ​മ്പ​ന്റെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ത​ക​ർ​ന്നി​ട്ടു​ള്ള​ത്.​ ​പ​ന്ത്ര​ണ്ടി​ല​ധി​കം​ ​ആ​ളു​ക​ളെ​ ​കൊ​ന്നി​ട്ടു​ണ്ട്.​ ​ഈ​ ​ഒ​റ്റ​യാ​ന് 40​ലേ​റെ​ ​പ്രാ​യ​മു​ണ്ട്.​ ​ആ​ന​യി​റ​ങ്ക​ൽ,​ ​ശാ​ന്ത​ൻ​പാ​റ,​ ​ചി​ന്ന​ക്ക​നാ​ൽ​ ​മേ​ഖ​ല​യി​ലാ​ണ് ​സ്ഥി​ര​മാ​യി​ ​കാ​ണു​ക.


ച​ക്ക​ക്കൊ​മ്പ​ന് ച​ക്ക​ ​പെ​രു​ത്തി​ഷ്ടം
ച​ക്ക​ ​തി​ന്നാ​ൻ​ ​വേ​ണ്ടി​ ​മാ​ത്രം​ ​പു​ര​യി​ട​ങ്ങ​ളി​ൽ​ ​ക​യ​റി​ ​ഇ​റ​ങ്ങു​ന്ന​ ​ഒ​റ്റ​യാ​നാ​ണ് ​ച​ക്ക​ ​കൊ​മ്പ​ൻ.​ ​ച​ക്ക​പ്രി​യ​നാ​യ​തി​നാ​ലാ​ണ് ​ഒ​റ്റ​യാ​നെ​ ​നാ​ട്ടു​കാ​ർ​ ​ച​ക്ക​ക്കൊ​മ്പ​ൻ​ ​എ​ന്നു​ ​വി​ളി​ക്കു​ന്ന​ത്.​ ​കൃ​ഷി​ ​ന​ശി​പ്പി​ക്കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ച​ക്ക
കൊ​മ്പ​ൻ​ ​ആ​ളൊ​രു​ ​വ​മ്പ​നാ​ണ്.​ ​പ്ലാ​വു​ക​ളി​ൽ​ ​തു​മ്പി​ക്കൈ​ ​എ​ത്തു​ന്ന
ഉ​യ​ര​ത്തി​ലാ​ണ് ​ച​ക്ക​ ​എ​ങ്കി​ൽ​ ​കു​ഴ​പ്പ​മി​ല്ല.​ ​അ​ല്ലെ​ങ്കി​ൽ​ ​വ​ലി​യ​ ​പ്ലാ​വു​ക​ൾ​ ​വ​രെകു​ത്തി​ ​മ​റി​ച്ചി​ട്ട് ​ച​ക്ക​ ​പ​റി​ച്ച് ​തി​ന്നും.​ ​ആ​ന​യി​റ​ങ്ക​ൽ,​ ​ശാ​ന്ത​ൻ​പാ​റ,​ ​പൂ​പ്പാ​റ​ ​മേ​ഖ​ല​ക​ളി​ലാ​ണ് ​ഇ​വ​ൻ​ ​പ്ര​ധാ​ന​മാ​യും​ ​നാ​ശം​ ​വി​ത​യ്ക്കു​ന്ന​ത്.​ ​ഇ​വ​ന്റെ​ ​ആ​ക്ര​മ​ണ​ത്തെ​ ​ഭ​യ​ന്ന് ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​പ്ലാ​വു​ക​ളി​ൽ​ ​ച​ക്ക​വി​രി​യു​ന്ന​ ​ഉ​ട​ൻ​ ​വെ​ട്ടി​ക്ക​ള​യു​ക​യാ​ണ് ​പ​തി​വ്.​ 50​-​ 55​ ​വ​യ​സ് ​പ്രാ​യ​മു​ള്ള​ ​ഈ​ ​കൊ​മ്പ​ൻ​ ​ഇ​തി​ന​കം​ ​പ​ത്തി​ല​ധി​കം​ ​ആ​ളു​ക​ളു​ടെ​ ​ജീ​വ​നെ​ടു​ത്തി​ട്ടു​ണ്ട്.​ ​ര​ണ്ടാ​ഴ്ച​ ​മു​മ്പ് ​കാ​ട്ടാ​ന​ക​ളെ​ ​ശ​കാ​രി​ച്ച് ​കാ​ട് ​ക​യ​റ്റു​ന്ന​ ​വ​നം​വ​കു​പ്പ് ​വാ​ച്ച​ർ​ ​ശ​ക്തി​വേ​ലി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത് ​ച​ക്ക​ക്കൊ​മ്പ​നാ​യി​രു​ന്നു.


മു​റി​വാ​ല​ൻ​ ​ ചി​ല്ലി​ക്കൊ​മ്പൻ
ചി​ന്ന​ക്ക​നാ​ൽ,​​​ ​പ​ന്നി​യാ​ർ,​ ​സൂ​ര്യ​നെ​ല്ലി​ ​മേ​ഖ​ല​യി​ലെ​ ​ഏ​റ്റ​വും​ ​അ​പ​ക​ട​കാ​രി​യാ​യ​ ​കാ​ട്ടാ​ന​യാ​ണ് ​മു​റി​വാ​ല​ൻ​ ​ചി​ല്ലി​ ​കൊ​മ്പ​ൻ.​ ​ഇ​തു​വ​രെ​ ​അ​ഞ്ചുപേ​രെ​ ​കൊ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ 60​ ​വ​യ​സി​ലേ​റെ​ ​പ്രാ​യ​മു​ണ്ട്.​ ​അ​റ്റ​ത്ത് ​രോ​മം​ ​ഇ​ല്ലാ​തെ​ ​മു​റി​ഞ്ഞ​തു​പോ​ലെ​ ​വാ​ലു​ള്ള​തി​നാ​ലും​ ​ഒ​രു​ ​കൊ​മ്പി​ന് ​വ​ലു​പ്പം​ ​കു​റ​വാ​യ​തി​നാ​ലു​മാ​ണ് ​മു​റി​വാ​ല​ൻ​ ​ചി​ല്ലി​ക്കൊ​മ്പ​ൻ​ ​എ​ന്ന് ​ഇ​തി​ന് ​പേ​രു​വ​ന്ന​ത്.​ ​മൊ​ട്ട​വാ​ല​നെ​ന്നും​ ​മു​ടി​വാ​ല​നെ​ന്നും​ ​വി​ളി​പ്പേ​രു​ണ്ട്.​ ​മേ​ഖ​ല​യി​ലെ​ ​കൃ​ഷി​ ​ന​ശി​പ്പി​ക്കു​ന്ന​ത് ​പ​തി​വാ​ണ്.


ഹോ​സ് ​കൊ​മ്പ​നെ​ ​കാ​ണാ​നി​ല്ല
മാ​ട്ടു​പ്പെ​ട്ടി,​ ​കു​ണ്ട​ള,​ ​സാ​ൻ​ഡോ​സ് ​കോ​ള​നി,​ ​പു​തു​ക്ക​ടി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​സ്ഥി​ര​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു​ ​ഹോ​സ്‌​കൊ​മ്പ​ൻ.​ ​ഒ​രു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​കാ​ണാ​നി​ല്ല.​ ​ഏ​ക​ദേ​ശം​ 30​ ​വ​യ​സുള്ള​ ​കൊ​മ്പ​ൻ​ ​ഇ​ട​യ്ക്ക് ​റോ​ഡി​ലി​റ​ങ്ങി​ ​വാ​ഹ​ന​ങ്ങ​ൾ​ ​ത​ട​യു​ന്ന​തൊ​ഴി​ച്ചാ​ൽ​ ​ആ​രെ​യും​ ​ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ല.​ ​മാ​ട്ടു​പ്പെ​ട്ടി​ ​പ​ശു​വ​ള​ർ​ത്ത​ൽ​ ​കേ​ന്ദ്ര​ത്തി​നു​ ​സ​മീ​പ​മു​ള്ള​ ​പു​ൽ​മേ​ട്ടി​ൽ​ ​സ്ഥി​ര​മാ​യി​ ​ഇ​ളം​ ​പു​ല്ലു​ ​തി​ന്നു​ ​ന​ട​ക്കു​ന്ന​ ​ഹോ​സ്‌​കൊ​മ്പ​ൻ​ ​സ്ഥി​രം​ ​കാ​ഴ്ച​യാ​യി​രു​ന്നു.​ ​കു​ടി​വെ​ള്ള​ ​സം​ഭ​ര​ണി​ക​ളും​ ​പൈ​പ്പു​ക​ളും​ ​ത​ക​ർ​ത്തു​ ​വെ​ള്ളം​ ​കു​ടി​ക്കു​ന്ന​തു​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ഏ​ക​ ​ദു​ശ്ശീ​ലം.​ 2004​ൽ​ ​ഇ​ത്ത​ര​ത്തി​ൽ​ ​പ​ശു​വ​ള​ർ​ത്ത​ൽ​ ​കേ​ന്ദ്ര​ത്തി​നു​ ​സ​മീ​പ​ത്തു​ ​വെ​ള്ളം​ ​കു​ടി​ക്കാ​നാ​യി​ ​പൈ​പ്പ് ​പൊ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ​ഇ​രു​മ്പ് ​പൈ​പ്പി​ന്റെ​ ​ഒ​രു​ ​ഭാ​ഗം​ ​കൊ​മ്പി​ൽ​ ​ഉ​ട​ക്കി​യ​ത്.​ ​കൊ​മ്പി​ൽ​ ​ഹോ​സു​മാ​യി​ ​ചു​റ്റി​ക്ക​റ​ങ്ങി​യ​ ​കൊ​മ്പ​ന് ​സാ​ൻ​ഡോ​സ് ​കോ​ള​നി​യി​ലെ​ ​വ​നം​ ​വ​കു​പ്പ് ​വാ​ച്ച​റാ​ണ് ​ഹോ​സ്‌​കൊ​മ്പ​ൻ​ ​എ​ന്ന​ ​പേ​രു​ ​ന​ൽ​കി​യ​ത്.​ ​കൊ​മ്പ​ൻ​ ​കൊ​ടൈ​ക്ക​നാ​ൽ​ ​വ​ന​മേ​ഖ​ല​യി​ലേ​ക്ക് ​പോ​യ​താ​കു​മെ​ന്നാ​ണ് ​വ​നം​വ​കു​പ്പി​ന്റെ​ ​നി​ഗ​മ​നം.


സി​ഗ​ര​റ്റ് ​കൊ​മ്പ​ൻ​ ​ച​രി​ഞ്ഞു
ഒരാഴ്ച ​മു​മ്പ് ​ബി.​എ​ൽ​ ​റാ​മി​ൽ​ ​ഏ​ല​ത്തോ​ട്ട​ത്തി​ൽ​ ​വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ​ച​രി​ഞ്ഞ​ ​സി​ഗ​ര​റ്റ് ​കൊ​മ്പ​നാ​യി​രു​ന്നു​ ​ചി​ന്ന​ക്ക​നാ​ൽ​ ​മേ​ഖ​ല​യി​ലെ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​ആന.​ ​എ​ട്ട് ​വ​യ​സാ​യി​രു​ന്നു​ .​ ​സി​ഗ​ര​റ്റ് ​രൂ​പ​ത്തി​ൽ​ ​വ​ണ്ണം​ ​കു​റ​ഞ്ഞ​ ​നീ​ള​മു​ള്ള​ ​കൊ​മ്പു​ള്ള​തി​നാ​ണ് ​വാ​ച്ച​ർ​മാ​രും​ ​നാ​ട്ടു​കാ​രും​ ​സി​ഗ​ര​റ്റു​കൊ​മ്പ​ൻ​ ​എ​ന്ന് ​വി​ളി​പ്പേ​ര് ​ന​ൽ​കി​യ​ത്.​ ​പി​ടി​യാ​ന​ക​ൾ​ക്കും​ ​കു​ട്ടി​യാ​ന​ക​ൾ​ക്കും​ ​ഒ​പ്പം​ ​ആ​യി​രു​ന്നു​ ​ഇ​വ​ൻ​ ​സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.​ ​പ്ര​ശ്ന​ക്കാ​ര​ന​ല്ലാ​യി​രു​ന്നു.


മു​റി​ക്കൊ​മ്പു​ള്ള​ ​ഒ​ന്ന​ര​ക്കൊ​മ്പൻ
മ​റ​യൂ​ർ​ ​മേ​ഖ​ല​യി​ലു​ള്ള​ ​കാ​ട്ടാ​ന​യാ​ണ് ​ഒ​ന്ന​ര​ക്കൊ​മ്പ​ൻ.​ ​മ​രം​ ​മ​റി​ച്ചി​ടാ​നു​ള്ള​ ​ശ്ര​മ​ത്തി​നി​ട​യി​ൽ​ ​ഒ​രു​ ​കൊ​മ്പ് ​പാ​തി​ ​ഒ​ടി​ഞ്ഞു​വീ​ണ​തോ​ടെ​യാ​ണ് ​ആ​ ​പേ​ര് ​ല​ഭി​ച്ച​ത്.​ ​ഒ​ടി​ഞ്ഞു​വീ​ണ​ ​കൊ​മ്പ് ​മ​റ​യൂ​ർ​ ​ച​ന്ദ​ന​ ​ഗോ​ഡൗ​ണി​ലെ​ ​ആ​ന​ക്കൊ​മ്പ് ​ശേ​ഖ​ര​ത്തി​ൽ​ ​ഉ​ണ്ട്.​ ​ഒ​ന്ന​ര​കൊ​മ്പ​നാ​ണെ​ങ്കി​ലും​ ​നാ​ലു​ ​പേ​രെ​യാ​ണ് ​ഈ​ ​കൊ​മ്പ​ൻ​ ​ഇ​തി​ന​കം​ ​കൊ​ന്ന​ത്.​ ​ജ​ന​വാ​സ​മേ​ഖ​ല​യി​ലും​ ​കൃ​ഷി​യി​ട​ത്തി​ലും​ ​വ​ൻ​നാ​ശ​മാ​ണ് ​വ​രു​ത്തി​വെ​യ്ക്കു​ന്ന​ത്.


മ​റ​യൂ​രി​ലെ​ ​ചി​ല്ലി​ക്കൊ​മ്പൻ
മ​റ​യൂ​ർ​ ​മേ​ഖ​ല​യി​ൽ​ ​ക​റ​ങ്ങി​ന​ട​ക്കു​ന്ന​ ​മ​റ്റൊ​രു​ ​കാ​ട്ടാ​ന​യാ​ണ് ​ചി​ല്ലി​ക്കൊ​മ്പ​ൻ​. നീ​ള​മു​ണ്ടെ​ങ്കി​ലും​ ​വ​ണ്ണ​മി​ല്ലാ​ത്ത​ ​മു​ള​യു​ടെ​ ​വ​ലി​പ്പ​മു​ള്ള​ ​കൊ​മ്പു​ള്ള​വ​നാ​യ​തി​നാ​ണ് ​'​ചി​ല്ലി​ക്കൊ​മ്പ​ൻ​" ​എ​ന്ന് ​പേ​ര് ​വീ​ണ​ത്.​ ​ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങാ​റു​ണ്ടെ​ങ്കി​ലും​ ​ആ​രെ​യും​ ​ഇ​തു​വ​രെ​ ​കൊ​ന്നി​ട്ടി​ല്ല.​ ​കൃ​ഷി​ ​ന​ശി​പ്പി​ക്കു​ന്ന​ത് ​പ​തി​വാ​ണ്.​ ​കൃ​ഷി​യി​ട​ത്തി​ൽ​ ​ദി​വ​സ​ങ്ങ​ളോ​ളം​ ​നി​ല​യു​റ​പ്പി​ക്കു​ന്ന​താ​ണ് ​സ്വഭാവം.

ലേഖകന്റെ ഫോൺ​: 8593815474

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.