പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയം പത്താം വാർഷികത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ് വാർഡ് മെമ്പർ പൂളക്കണ്ടി കുഞ്ഞമ്മത് ഉദ്ഘാടനംചെയ്തു.ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് കെ.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. അബ്ദുള്ള കീരിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു .ഉമ്മർ തണ്ടോറ, പി.ആർ സാവിത്രി ,കെ.കെ ഫാത്തിമ, കെ. എം ബാലകൃഷ്ണൻ, മോഹൻദാസ് ഓണിയിൽ, ബാലകൃഷ്ണൻ ചായികുളങ്ങര, വി.കെ റഷീദ്, വി.ഗോപി, ഇബ്രാഹിംപാലാട്ടക്കര,
പി.കെ മമ്മു, ഉണ്ണി നമ്പ്യാർ, എൻ.പി നാരായണൻ ,കെ.കെ ഇബ്രായി, ബാബുരാജ് കാളംകുളും, കെ കെ ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാതല വായനാമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എ.കെ.ബിന്ദുജ,
പൊറായിൽ സൂപ്പി, കിഴക്കേടത്ത് അമ്മത്, കുട്ടിക്കുന്നുമ്മൽ കലന്തർ, ഇബ്രാഹിം കിഴക്കേടത്ത് എന്നിവരെ ആദരിച്ചു. പൊറായിമുഹമ്മദ് സ്വാഗതവും കെ.സി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |