SignIn
Kerala Kaumudi Online
Monday, 14 October 2019 5.05 AM IST

മഹാരാഷ്ട്രയിലെ മുത്തൂറ്റ് ഫിനാന്‍സില്‍ ബാങ്ക് മോഷ്ടാക്കളുടെ വെടിയേറ്റ് ഒരു മലയാളി മരിച്ചു

news

1. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ഫോര്‍മുല നിലപാടില്‍ ഉറച്ച് പി.ജെ ജോസഫ്. സമവായത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കും എന്നാണ് പ്രതീക്ഷ എന്ന് പി.ജെ ജോസഫ്. സമവായ ഫോര്‍മുലയില്‍ ഉറച്ച് നില്‍ക്കുന്നു. സി.എഫ് തോമസിനെ ചെയര്‍മാന്‍ ആക്കാമെന്നത് നിര്‍ദ്ദേശം മാത്രമെന്നും ജോസഫ്
2. തര്‍ക്കത്തില്‍ പി.ജെ ജോസഫ് വീണ്ടും നിലപാട് അറിയിച്ചത് ഫോര്‍മുല നിര്‍ദ്ദേശം മാണി വിഭാഗം തള്ളിയതിന് പിന്നാലെ. സി.എഫ് തോമസിനെ ചെയര്‍മാനും ജോസഫിനെ വര്‍ക്കിംഗ് ചെയര്‍മാനും നിയമസഭാകക്ഷിനേതാവും ജോസ് കെ മാണിയെ ഡെപ്യൂട്ടി ചെയര്‍മാനുമാനും ആക്കാം എന്നായിരുന്നു പിജെയുടെ നിര്‍ദ്ദേശം. ഇത് ഒരു ഘട്ടത്തിലും അംഗീകരിക്കാന്‍ ആകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ് കെ മാണി.
3. തര്‍ക്കപരിഹാരം കാണേണ്ടത് പൊതു വേദിയില്‍ അല്ലെന്നും ജോസ് കെ മാണി തുറന്ന് അടിച്ചു. തിരുവനന്തപുരത്ത് ഉടന്‍ തന്നെ അനൗപചാരിക യോഗം വിളിച്ച് സമവായത്തിനുള്ള ശ്രമമാണ് ജോസഫ് പക്ഷത്തിന്റെ ശ്രമം. കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ തന്നെ ഈ ഫോര്‍മുല നിര്‍ദ്ദേശം മുന്നോട്ട് വച്ചെങ്കിലും ജോസ് കെ മാണി വിഭാഗം തള്ളിയിരുന്നു. മധ്യസ്ഥര്‍ ഇടപെട്ടുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടും സമവായത്തില്‍ എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ജോസഫ് ഫോര്‍മുല നിര്‍ദ്ദേശം വീണ്ടും മുന്നോട്ട് വയ്ക്കുന്നത്
4. ശബരിമലയില്‍ സ്ത്രീകള്‍ കയറിയത് യു.ഡി.എഫും ബി.ജെ.പിയും ആയുധമാക്കിയെന്നും അത് തിരിച്ചടിയായെന്നും സി.പി.എം അവലോകന രേഖ. വനിതാ മതിലിന് പിന്നാലെ യുവതി പ്രവേശനം ഉണ്ടായത് എതിര്‍കക്ഷികള്‍ അവസരമാക്കി. അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുകള്‍ കോണ്‍ഗ്രസിന് പോയതായും അവലോകന രേഖ. സര്‍ക്കാരിന് അനുകൂല വികാരം മുതലാക്കാന്‍ കഴിഞ്ഞില്ല. കേരളത്തിലേത് 1977ലെ സമാനമായ തിരിച്ചടിയെന്ന റിപ്പോര്‍ട്ട് പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു
5. ജനങ്ങളുടെ വികാരം മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. വോട്ടെടുപ്പിന് ശേഷം വിജയിക്കുമെന്ന് ആയിരുന്നു വിലയിരുത്തല്‍. പ്രതീക്ഷ തെറ്റിയത് ഗൗരവത്തോടെ പരിശോധിക്കണം. രാഹുല്‍ ഗാന്ധി മത്സരിച്ചത് ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചെന്നും പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ട് വച്ച ലക്ഷ്യങ്ങള്‍ ഒന്നും കൈവരിച്ചില്ലെന്നും അവലോകന രേഖയില്‍ പരാമര്‍ശം.
6.കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകള്‍ ആത്മാര്‍ത്ഥതയോ ഉദ്ദേശശുദ്ധിയോ ഉള്ളതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. ഇരട്ടത്താപ്പ് കാണിക്കുമ്പോള്‍ ആണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. കമ്യൂണിസ്റ്റ് കോണ്‍ഗ്രസുകാര്‍ക്ക് താടിയുള്ള അപ്പന്മാരെ മാത്രമേ പേടിയുള്ളൂ എന്നാണെങ്കില്‍ പേടിയ്ക്കുന്ന രീതിയില്‍ താടി വയ്ക്കാന്‍ മറ്റുള്ളവരും നിര്‍ബന്ധിതരാകുക സ്വാഭാവികമാണ്. ഇതൊക്കെ ഇടതു വലതു മുന്നണികള്‍ മനസ്സിലാക്കുകയും അവസരവാദ നിലപാടുകള്‍ ഒഴിവാക്കുകയും ചെയ്യണം എന്ന് ശ്രീധരന്‍ പിള്ള ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
7.കൊച്ചി വിമാനത്താവളത്തിലെ റണ്‍വെ നവീകരണ ജോലികള്‍ക്കായി നവംബര്‍ 20 മുതല്‍ നാലുമാസത്തേയ്ക്ക് വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തുവര്‍ഷം കൂടുമ്പോള്‍ ചെയ്തിരിക്കേണ്ട റണ്‍വെ നവീകരണ ജോലികള്‍ തുടങ്ങുന്നതിനാല്‍ ഈ കാലയളവിലെ പകല്‍ സമയ സര്‍വീസുകള്‍ രാത്രിയിലേയ്ക്ക് മാറ്റും. റണ്‍വെയുടെ റീകാര്‍പ്പറ്റിങ് പ്രവര്‍ത്തനം നവംബറില്‍ തുടങ്ങും. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെയാകും നിര്‍മാണ പ്രവര്‍ത്തനം നടക്കുക.
8.1500 ല്‍ അധികം പുതിയ ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനവും നടത്തേണ്ടത് ഉണ്ട്. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറ് വരെ വിമാന ടേക്ഓഫ്- ലാന്‍ഡിങ് പ്രക്രിയ നടത്താനാകില്ല. ഈ സമയത്തുള്ള എല്ലാ സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനക്രമീകരിക്കാന്‍ എയര്‍ലൈനുകളോട് സിയാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം സിയാല്‍, എയര്‍ലൈനുകള്‍ക്ക് മുന്‍കുറായി നല്‍കിയിട്ടുള്ളത്.
9. മഹാരാഷ്ട്രയിലെ നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സില്‍ ബാങ്ക് മോഷ്ടാക്കളുടെ വെടിയേറ്റ് ഒരു മലയാളി മരിച്ചു. മാവേലിക്കര സ്വദേശി സാജു സാമുവലാണ് മരിച്ചത്. രാവിലെ 11.30ഓടെയാണ് സംഭവം. മുഖം മൂടി ധരിച്ച സംഘമാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെയും ഇടപാടുകാരെയും ഭയപ്പെടുത്തി പണവും ആഭരണങ്ങളും കൊള്ളയടിച്ചു. ഒരു മലയാളി അടക്കം രണ്ട് പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിരുന്നു. ഇരുവരുടേയും നില ഗുരുതരമല്ല. ഒരു സ്വാകര്യ ബാങ്കിന്റെ ഓഡിറ്റിംഗിനായി കഴിഞ്ഞ ദിവസം മാണ് സാജു മുംബയില്‍ നിന്ന് എത്തിയത്
10. സംഭവസമയത്ത് അഞ്ച് ജീവനക്കാരും എട്ട് ഇടപാടുകാരുമാണ് സ്ഥാപനത്തില്‍ ഉണ്ടായിരുന്നത്. ജീവനക്കാരുടെയും ഇടപാടുകാരുടേയും കൈയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച സംഘം പിടിച്ചുവാങ്ങി. പണം കവരാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരില്‍ ഒരാള്‍ അപകട മുന്നറിയിപ്പ് നല്‍കുന്ന സൈറന്‍ ഓണ്‍ ചെയ്തു. ഇതേ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് നേരെ വെടി ഉതിര്‍ത്തതെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ലക്ഷ്മികാന്ത് പാട്ടീല്‍ പറഞ്ഞു.
11. സി.ഐ നവാസിന്റെ തിരോധാനത്തില്‍ മേല്‍ ഉദ്യോഗസ്ഥന് എതിരെ പരാതിയുമായി നവാസിന്റെ ഭാര്യം. മേലു ഉദ്ധ്യോഗസ്ഥന്റെ പീഡനമാണ് ഭര്‍ത്താവ് നാട് വിടാന്‍ കാരണം എന്ന് ഭാര്യ. നവാസ് മാനസിക പീഡനം നേരിട്ടിരുന്നു. വയര്‍ലെസിലൂടെ രണ്ട് പേരും തമ്മില്‍ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. അസിസ്റ്റന്‍ഡ് കമ്മിഷണര്‍ വ്യക്തിപരമായി അധിക്ഷേപിച്ചു. കള്ളക്കേസ് എടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, BANK ROBBERY IN MUTHOOT, MAHARASHTRA, MALAYALI DEAD
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.