കോട്ടയം . പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിച്ചുവരുന്ന അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്പോർട്സ് സ്കൂളിൽ 5,11 ക്ലാസ്സുകളിലേക്ക് പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുതിനുള്ള സെലക്ഷൻ ട്രയൽ 2023 മാർച്ച് ഏഴിന് രാവിലെ 9 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 4,10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്ത അനുവദിക്കും. ഫോൺ. 04 81 25 62 50 3.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |