എലിക്കുളം . എലിക്കുളം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തേനീച്ച വളർത്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ കെ എ ശ്രീലക്ഷ്മി, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ ജെ അലക്സ് റോയ്, അനൂപ് കെ കരുണാകരൻ, എലിക്കുളം നാട്ടുചന്ത പ്രസിഡന്റ് വി എസ് സെബാസ്റ്റ്യൻ വെച്ചൂർ, എലിക്കുളം ഹണി ക്ലബ് പ്രസിഡന്റ് ബെന്നി ജോസ് ചെമ്പകശ്ശേരി തുടങ്ങിയവർ സംസാരിച്ചു. പഠന പരിപാടികൾക്ക് മാവേലിക്കര ഹോർട്ടി കോർപ്പ് പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയേൽ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |