നെടുമ്പാശേരി: ശ്രീലങ്കൻ വിദേശകാര്യ വകുപ്പ് മന്ത്രി എം.യു.എം. അലിസാബ്രിക്ക് മുൻ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം. മന്ത്രിയുടെ ഭാര്യ ഫാത്തിമ സാറസാബ്രി, പാർലമെന്റ് അഫയേഴ്സ് ഓഫീസർ എം.എം.എം .മുഫ്ലിഹ്, കോൺസുലേറ്റ് ഒഫ് ശ്രീലങ്ക അഡ്വൈസറും ചീഫ് സ്റ്റാഫുമായ എ. ജയപ്രകാശ്, ബിജു കർണൻ, ത്രിച്ചി ഷാഹുൽ ഹമീദ് എന്നിവർ മന്ത്രിയെ അനുഗമിച്ചു. മലപ്പുറത്ത് ജാമിഅ നൂരിയ്യ അറബി കോളേജ് ഡയമണ്ട് ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കാനാണ് ശ്രീലങ്കൻ മന്ത്രി കൊച്ചിയിലെത്തിയത്. ഇന്ന് ആലപ്പുഴയിൽ ബോട്ടിംഗ് ആസ്വദിച്ച ശേഷം നാളെ ശ്രീലങ്കയിലേയ്ക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |