SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.56 PM IST

ത്യാഗരാജ സംഗീതോത്സവം സമാപിച്ചു

snageetholasavm

കാഞ്ഞങ്ങാട്: മൂന്ന് ദിവസങ്ങളിലായി ഹൊസ്ദുർഗ് സിദ്ധിഗണേശ രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്നുവന്ന 35ാമത് ത്യാഗരാജപുരന്ദരദാസ സംഗീതോത്സവം സമാപിച്ചു.

സംഗീതോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ ഉഞ്ഛവൃത്തിയും നടന്നു. ശിഷ്യരുമൊത്ത് തെരുവിൽ ഭിക്ഷ യാചിച്ചായിരുന്നു ത്യാഗരാജ സ്വാമികൾ ഉപജീവനം നടത്തിയിരുന്നത്. ഒരു ദിവസത്തേക്ക് കിട്ടുന്നത് ആവശ്യമുള്ള തിൽ കൂടുതൽ കിട്ടിയാൽ ശേഖരിച്ചു വെക്കാതെ ദാനം ചെയ്യുമായിരുന്നു. ഇതിന്റെ അനുസ്മരണമായാണ് സംഗീതാരാധനയുടെ ഭാഗമായി നടന്ന ഉഞ്ഛവൃത്തി. തുടർന്ന് പഞ്ചരത്ന കീർത്തനാലാപനം നടന്നു. കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ, പാലക്കാട് കെ.എൽ. ശ്രീറാം, ടി.പി. സോമശേഖരൻ, പയ്യന്നൂർ വത്സരാജ്, മനോജ് പയ്യന്നൂർ, ഉഷാ ഈശ്വർഭട്ട്, പയ്യന്നൂർ രാജൻ, കെ.എച്ച്. വിനീത്, വി. പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് നടന്ന സമാപനക്കച്ചേരിയിൽ പാലക്കാട് കെ.എൽ. ശ്രീറാം പാടി. തിരുവിഴ വിജു എസ്. ആനന്ദ്, കെ.എച്ച്. വിനീത്, വെള്ളിക്കോത്ത് പി. രാജീവ്‌ഗോപാൽ എന്നിവർ പക്കമേളമൊരുക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, MUSIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.