കണ്ണൂർ: ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ കൂട്ടായ്മയായ ഗ്ലോബൽ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം കണ്ണൂരിൽ നടന്നു. ചേമ്പർ ഹാളിൽ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ അന്താരാഷ്ട്ര പ്രസിഡന്റ് രാജീവ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. "വൺ മില്യൺ സിഗ്നേച്ചർ കാമ്പയിനിന്റെ" ഉദ്ഘാടനം മേയർ അഡ്വ. ടി.ഒ മോഹനൻ നിർവഹിച്ചു. ഫാദർ സ്കറിയ കല്ലൂർ, ഫാ. ജോർജ് കപ്പു കാലായിൽ, ഡോ. എ അഷ്റഫ്, ജയ്ലാനി ഉസ്ദാത്, ആർ.പി ഷഫീഖ്, പി.പി രാമനാഥൻ, വി.പി സുഭാഷ്, ഷൈജ കൊടുവള്ളി, അബ്ദുള്ള ഹാജി ബ്ലാത്തൂർ, ഷമിൽ മോൻ, ജിൻസി ജേക്കബ്, ത്രേസ്യാമ്മ മാത്യു, സിനി സന്തോഷ്, സ്വർണ്ണ എ. എം, സുമ കള്ളിപ്രം, റസാഖ് കൂടല്ലൂർ എന്നിവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മത നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |