ആറ്റിങ്ങൽ: കേന്ദ്രബഡ്ജറ്റിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൻ.ആർ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിലിടങ്ങളിൽ പ്രതിഷേധിച്ചു.ആറ്റിങ്ങൽ ഏരിയായിൽ മുദാക്കലിൽ യൂണിയൻ ഏരിയാ പ്രസിഡന്റ് പി.സി. ജയശ്രീ, കിഴുവലത്ത് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരീഷ് ദാസ്, ചിറയിൻകീഴ് യൂണിയൻ ജില്ലാകമ്മിറ്റിയംഗം ആർ.സരിത, വക്കത്ത് ഏരിയാ ട്രഷറർ സുനിൽകുമാർ, കടയ്ക്കാവൂരിൽ നിസാർ,അഞ്ചുതെങ്ങ് നെടുംങ്ങണ്ടയിൽ യൂണിയൻ ഏരിയ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, കായിക്കരയിൽ ഗ്രാമപഞ്ചായത്ത് അംഗം സജി സുന്ദർ, അഞ്ചുതെങ്ങ് ജംഗ്ഷൻ അമ്മൻകോവിലിൽ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് വിജയ് വിമൽ എന്നിവർ പ്രതിഷേധ സമരങ്ങൾ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |