കൊച്ചി: എറണാകുളം അതിരൂപതയിലെ അധിനിവേശവും അടിച്ചേല്പിക്കലും അടിച്ചമർത്തലും പ്രതിരോധിക്കുമെന്ന് ബസിലിക്ക ഫൊറോനയിലെ ഇടവക പ്രതിനിധി യോഗം തീരുമാനിച്ചു. അതിരൂപതയിലെ വികാരിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് മാനദണ്ഡങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് ഏതെങ്കിലും തരത്തിലുള്ള വ്യക്തിവിരോധം തീർക്കുന്നതിന് ട്രാൻസ്ഫർ ഒരു ഉപാധിയായി സ്വീകരിച്ചാൽ അക്കാര്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സ്വീകരിക്കും. സഭയുടെ ആസ്ഥാന ദേവാലയമായ ബസിലിക്ക ദേവാലയം തുറക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും. യോഗത്തിൽ കെ.എം. ജോൺ അദ്ധ്യക്ഷത വഹിച്ചു. ഫാ.പോൾ ചിറ്റിനപ്പിള്ളി, ബെന്നി ഫ്രാൻസിസ് വാഴപ്പള്ളി, അല്മായ മുന്നേറ്റം സെക്രട്ടറി, ടെസി, ജോർജ് പടന്നക്കൽ, തങ്കച്ചൻ പേരയിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |