കൊച്ചി: കാസർകോട് കേന്ദ്ര സർവകലാശാലാ വി.സിയായി എച്ച്. വെങ്കിടേശ്വരലുവിനെ നിയമിച്ചതിനെതിരെ, കർണാടക സ്വദേശിയും മൈസൂർ സർവകലാശാലയിലെ സൈക്കോളജി പ്രൊഫസറുമായ ജി. വെങ്കിടേഷ് കുമാർ നൽകിയ ഹർജിയിൽ വി.സി നിയമനം, സെലക്ഷൻ നടപടി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകൾ പത്തു ദിവസത്തിനകം സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി 20ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |