കൊല്ലം: കൊല്ലത്ത് 24,25,26 തീയതികളിൽ നടക്കുന്ന ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ 14ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്റർ ബാർ അസോസിയേഷൻ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കൊല്ലം അയത്തിൽ അഡ്വ.മണികണ്ഠൻ പിള്ള സ്മാരക ഫുട്ബാൾ ഗ്രൗണ്ടിൽ (എം.എഫ്.ഐ.പി ടർഫിൽ) മുൻ സന്തോഷ് ട്രോഫി താരവും നാഷണൽ ഗെയിംസ് സ്വർണമെഡൽ ജേതാവുമായ വി.സുരേഷ് ബാബു ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.വിനോദ് അദ്ധ്യക്ഷനായി. അഡ്വ.പാരിപ്പള്ളി രവീന്ദ്രൻ, കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.എ.കെ.മനോജ്, എ.ഐ.എൽ.യു ജില്ലാ സെക്രട്ടറി അഡ്വ.പി.കെ.ഷിബു, ടൂർണമെന്റ് കോഓർഡിനേറ്റർ അഡ്വ.മുണ്ടയ്ക്കൽ അനൂപ് എന്നിവർ സംസാരിച്ചു. അഡ്വ.കെ.ബി.മഹേന്ദ്ര സ്വാഗതവും അഡ്വ.എസ്.മുനീർ നന്ദിയും പറഞ്ഞു. ടൂർണമെന്റിൽ വിജയിക്കുന്ന ടീമിന് അഡ്വ.പാരിപ്പള്ളി വിനോബ മെമ്മോറിയൽ ട്രോഫിയും റണ്ണർ അപ്പിന് അഡ്വ.കണ്ണനല്ലൂർ ബി.ഫ്രാൻസിസ് മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. ക്യാഷ് അവാർഡും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |